മനാമ: ലോക പരിസ്ഥിതി ദിനത്തിെന്റ ഭാഗമായി ‘മണ്ണിലൊരുക്കാം ജീവെന്റ കരുതൽ’ ശീർഷകത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ വൃക്ഷത്തൈ നട്ടു. മൈത്രിയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് അഞ്ച് വൃക്ഷത്തൈകളാണ് കാനൂ ഗാർഡനിലെ റഹിം ഗാർഡനിൽ നട്ടത്. മൈത്രി ജനറൽ സെക്രട്ടറി സുനിൽ ബാബു, വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ, ട്രഷറർ അബ്ദുൽ ബാരി, ചീഫ് കോഓഡിനേറ്റർ നവാസ് കുണ്ടറ, ചാരിറ്റി കൺവീനർ ഷിബു ബഷീർ എന്നിവർ പങ്കെടുത്തു.