മനാമ: പ്രവാസികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാൻ ഐ.സി.എഫ് സെൻട്രൽ തലങ്ങളിൽ സംഘടിപ്പിക്കുന്ന ടാലൻറ് ക്ലബ് നാഷനൽ തല ഉദ്ഘാടനം പ്രമുഖ കൗൺസിലറും പ്രവാസി ഗൈഡൻസ് ഫോറം ചെയർമാനുമായ ഡോ. ജോൺ പനക്കൽ നിർവഹിച്ചു.
മനാമ സുന്നി സെൻററിൽ ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡന്‍റ് അബ്ദുസ്സലാം മുസ്‍ലിയാർ കോട്ടക്കലിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം ഐ.സി.എഫ് ഇൻറർനാഷനൽ കമ്മിറ്റി പ്രവർത്തക സമിതി അംഗം ഉസ്മാൻ സഖാഫി കണ്ണൂർ ഉദ്ഘാടനം ചെയ്തു.
ഐ.സി.എഫ്. നാഷനൽ ദഅവാ പ്രസിഡന്‍റ് അബൂബക്കർ ലതീഫി, സംഘടന കാര്യ പ്രസിഡന്‍റ് ഷാനവാസ് മദനി, സുലൈമാൻ ഹാജി, ഷംസുദ്ദീൻ പൂക്കയിൽ, സിയാദ് വളപട്ടണം, നിസാർ എടപ്പാൾ, അബ്ദുറഹീം സഖാഫി വരവൂർ എന്നിവർ സംബന്ധിച്ചു. അഡ്മിൻ സെക്രട്ടറി ഷമീർ പന്നൂർ സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.