ബഹ്റൈന്‍ ഒ.എന്‍.സി.പി നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഇരുപത്തിനാലാം സഥാപകദിനം ആഘോഷിച്ചു. ഒ.എന്‍.സി.പി ബഹ്റൈന്‍ ദേശീയ കമ്മറ്റി പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ യോഗം ഉത്ഘാടനം ചെയ്തു സംസാരിച്ചു. ദേശീയ തലത്തിലും കേരളത്തിലും മറ്റു പാര്‍ട്ടികളില്‍ നിന്നും രാജി വെച്ച് എന്‍.സി.പി യിലേക്കെത്തിയവരുടെ പ്രതിനിധികളായ പ്രവാസികളെ ഒ.എന്‍.സി.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അടുത്ത യോഗത്തില്‍ അവര്‍ക്ക് വേണ്ടി ഔപചാരികമായ സ്വീകരണമൊരുക്കുമെന്നും ഉത്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.
നയീം പന്‍കാര്‍ക്കര്‍ (മഹാ രാഷ്ട്ര), അയാസ് ലി അന്‍വര്‍ (മഹാരാഷ്ട്ര) എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് സാജിര്‍ ഇരിവേരി സ്വാഗതവും ട്രഷറര്‍ ഷൈജു കന്പ്രത്ത് നന്ദിയും പറഞ്ഞു.