മനാമ : പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ രണ്ട് പേരെ വെടിവെച്ചു കൊലപ്പെടുത്തുകയും പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി എന്നാരോപിച്ച് ബുൾഡോസർ രാജ് നടപ്പിലാക്കുകയും ചെയ്യുന്ന യോഗി സർക്കാരിന്റെ നടപടി അപലപനീയമാണെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസ്താവിച്ചു. ജനാധിപത്യത്തെ തച്ചു കൊല്ലുന്ന കാഴ്ചയാണ് യു പിയിൽ കാണുന്നത്.
ജെ എൻ യു വിദ്യാർത്ഥി നേതാവും സ്റ്റുഡന്റ് ആക്ടിവിസ്റ്റുമായ അഫ്രീൻ ഫാത്തിമയുടെ മാതാവിനെയും പിതാവിനെയും ശനിയാഴ്ച വൈകീട്ട് അന്യായമായി അറസ്റ്റ് ചെയ്യുകയും അന്ന് രാത്രി തന്നെ വീട് പൊളിക്കാനുള്ള ഉത്തരവ് പതിക്കുകയും ചെയ്തായിരുന്നു ക്രൂരമായ നടപടിക്ക് തുടക്കം കുറിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക് തന്നെ വീട് പൊളിക്കുവാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും,അതിലൂടെ നിയമപരമായി നീങ്ങുവാനുള്ള എല്ലാ അവകാശങ്ങളെയും നിഷേധിക്കുകയും ചെയ്യുന്നതിലൂടെ ഭരണഘടനപരമായി ഒരു പൗരന് അർഹിക്കുന്ന അവകാശങ്ങളെ ഹനിക്കുകയാണ് ബുൾഡോസർ രാജിലൂടെ ഫാസിസം യുപിയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടപ്പിലാക്കുന്നത് . പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങളിൽ ഭീകരത ചാർത്തി നൂനപക്ഷങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാവുകയാണ് ഭരണകൂടം. പച്ചയായ നീതി നിഷേധമാണ് ഫാസിസ കാലത്ത് നൂനപക്ഷങ്ങൾ ഇന്ത്യയിൽ നേരിട്ടു കൊണ്ടിരിക്കുന്നത്. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നത് ഫാസിസ്റ്റ് സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും , മൗനം ഭേദിച്ചു എല്ലാ ജനാതിപത്യ മതേതര വിശ്വാസികളും ഈ ക്രൂരമായ ജനാധിപത്യ ഹിംസക്കെതിരെ പ്രതികരിക്കേണ്ടതുന്തെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. സംഘ് പരിവാർ നശിപ്പിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും തിരിച്ചു പിടിക്കാൻ എല്ലാ രാജ്യസ്നേഹികളും മുന്നോട്ടു വരണമെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.