മനാമ: ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ ഗ്രാമോത്സവം സംഘടിപ്പിച്ചു. മുഖ്യാഥിതിയായി സാമൂഹിക പ്രവർത്തകൻ ഫ്രാൻസിസ് കൈതാരത്ത് ഭദ്രദീപം കൊളുത്തി ഗ്രാമോത്സവം ഉത്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തക Dr ഷെമിലി പി ജോൺ വിശിഷ്ടാതിഥിയായിരുന്നു. ബഹ്റൈൻ ശൂരനാട് കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി അൻവർ ശൂരനാട് സ്വാഗതം പറഞ്ഞു. ലോക കേരള സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് കൈതാരത്തിനെ ശൂരനാട് കൂട്ടായ്മ അനുമോദിച്ചു.
ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകരായ ഏബ്രഹാം ജോൺ, എബ്രഹാം സാമുവേൽ ,അനിൽ U K , ബിജു ജോർജ് , സയ്യെദ് , മണിക്കുട്ടൻ , അഭിലാഷ് അരവിന്ദ് എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ കൊറോണ സമയത്ത് ബഹ്‌റൈനിൽ ആരോഗ്യരംഗത്ത് മുൻനിരയിൽ പ്രവർത്തിച്ച ശൂരനാടും പരിസരപ്രദേശങ്ങളിലുമുള്ള ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. തുടർന്ന് നടന്ന കലാപരിപാടിയിൽ, ഉണ്ണി ഓച്ചിറയും, ഹരീഷ് മേനോനും അവതരിപ്പിച്ച നാദസ്വര കച്ചേരി, ജയ ഗോപാലിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം, ടീം ഫ്യൂസിഫെറയിലെ കുട്ടികൾ അവതരിപ്പിച്ച നാടൻ പാട്ടുകൾ, മാപ്പിളപ്പാട്ട്, കവിതകൾ , റിനിഷ് വിൻസെന്റിന്റെ നേത്വത്തിൽ നടന്ന ഗാനസന്ധ്യ തുടങ്ങിയ കലാപരിപാടികൾ നടന്നു.
അന്യം നിന്ന് പോകുന്ന കേരളീയ ഗ്രാമീണ സംസ്കാരം ഓർമിപ്പിക്കുന്ന ഗ്രാമോത്സവം 2022 ബഹ്‌റൈനിൽ വേറിട്ട ഒരു അനുഭവമായി. ചടങ്ങിൽ ശൂരനാട് കൂട്ടായ്മ രക്ഷാധികാരി ശ്രി ബോസ് , വൈസ് പ്രസിഡന്റ് ജോർജ് സാമുവേൽ, ട്രെഷറർ ഹരികൃഷ്ണൻ, മെമ്പർഷിപ് സെക്രട്ടറി അഭിലാഷ്, അസ്സോസിയേറ്റ് സതീഷ് ചന്ദ്രൻ, ഗിരീഷ് , റിനീഷ് വിൻസെന്റ് എന്നിവർ സംസാരിച്ചു. വിനോദ് ജോൺ പരിപാടികൾ നിയന്ത്രിച്ചു. ജോയിന്റ് സെക്രട്ടറി പ്രദീപ് നന്ദി പ്രകാശിപ്പിച്ചു.









