bahrainvartha-official-logo
Search
Close this search box.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള കോൺഗ്രസിന്റെ ആസൂത്രിത ശ്രമത്തിനെതിരെ പ്രതിഷേധിക്കുന്നു: ബഹ്‌റൈൻ പ്രതിഭ

prathibha bahrain

മനാമ: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള കോൺഗ്രസിന്റെ ആസൂത്രിത ശ്രമം കലാപത്തിന് കോപ്പ് കൂട്ടാനും അതുവഴി നാടിൻറെ സമാധാന അന്തരീക്ഷം തകർക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കേവലം അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ഈ സമര കോലാഹലങ്ങൾ നടത്തുന്നത്. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ അത് ഇത്തരം രീതികളിലൂടെയാകരുത്…

കോൺഗ്രസ്സ് നേതൃത്വത്തിന്റെ പൂർണ്ണ അറിവോടെയും സമ്മതത്തോടെയും ആണ് ഈ ആക്രമണ ശ്രമം നടന്നിട്ടുള്ളത്. ആർഎസ്എസ് – മാധ്യമ അജണ്ടയിൽ അരങ്ങേറുന്ന കുപ്രചരണങ്ങൾ ഏറ്റെടുത്തു തെരുവിലിറങ്ങുന്ന കോൺഗ്രസിനെയും ഇതിനെല്ലാം പുറകിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് ശ്രമങ്ങളെയും ജനങ്ങൾ തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യും.

നാടിൻറെ സമാധാനാന്തരീക്ഷം തകർക്കാൻ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള കോൺഗ്രസിന്റെ ആസൂത്രിതശ്രമത്തിനെതിരെ പ്രതിഷേധിക്കുന്നതായി ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!