മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി, 100 സ്ത്രീകളെ വീതം പങ്കെടുപ്പിച്ചു കൊണ്ടു സംഘടിപ്പിക്കുന്ന മെഗാ ചരട് പിന്നിക്കളിയുടെയും മെഗാ തിരുവാതിരയുടെയും റിഹേഴ്സലിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂണ്13 ന് തിങ്കളാഴ്ച വൈകിട്ട് 07 30 ന് സമാജത്തിൽ നടന്നു. സമാജത്തിന്റെ പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കലിന്റെ സാനിധ്യത്തിൽ ഭദ്രദീപം കൊളുത്തി ചടങ്ങു ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ ഓണാഘോഷ കമ്മിറ്റി ചെയർമാൻ എം പി രഘു, സമാജം ഭരണ സമിതി അംഗങ്ങൾ, കൺവീനർമാരായ മോഹിനി തോമസ്, ജയാ രവി കുമാർ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ശങ്കർ പള്ളൂർ മറ്റു സമാജം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഈ വർഷത്തെ ഓണാഘോഷത്തിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു.