മനാമ: കോവിഡ് രൂക്ഷമായ കാലത്ത് നിരവധി തവണ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിന് പവിഴദീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain) കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ പുരസ്കാരത്തിനു അർഹരായി. ലോക രക്തദാന ദിനത്തോടനുബന്ധിച്ചു കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കമാൻഡറായ മേജർ ജനറൽ ഡോ. ഷെയ്ഖ് സൽമാൻ ബിൻ അത്തെയത്തള്ള അൽ ഖലീഫയുടെ സാന്നിധ്യത്തിൽ ബ്രിഗേഡിയർ ജനറൽ (പ്രൊഫ) ഹെഷാം യുസഫ് അലി ഹസനിൽ നിന്നും പുരസ്കാരവും, പ്രശസ്തി പത്രവും പവിഴദ്വീപിലെ കോഴിക്കോട്ടുകാർ കൂട്ടായ്മ പ്രസിഡന്റ് ബാബു. ജി. നായർ, ജനറൽ സെക്രട്ടറി വിൻസെന്റ് തോമസ് എന്നിവർ ചേർന്നു ഏറ്റുവാങ്ങി. ചടങ്ങിൽ ജോയിന്റ് സെക്രട്ടറി മുഹമ്മദ് റാഷിക് മറ്റു വിശിഷ്ട വ്യക്തിത്വങ്ങൾ സന്നിഹിതരായിരുന്നു.