മനാമ: സെപ്തംബർ 3 മുതൽ 5 വരെ ഗൾഫ് ഹോട്ടൽ കൺവെൻഷൻ സെന്റർ ആന്റ് സ്പാ യിൽ വെച്ച് സ്മാർട്ട്സെക്കിന്റെ രണ്ടാമത്തെ എഡിഷൻ നടക്കുന്നു. ബഹ്റിനിൽ നിന്നും വിദേശത്തുമുള്ള നിരവധി പ്രഭാഷകർ പങ്കെടുക്കുന്ന സമ്മേളനത്തിൽ സൈബർ സെക്യുരിറ്റി, ബ്ലോക്ക്ചെയിൻ ടെക്നോളജി, ഇൻഫർമേഷൻ സെക്യൂരിറ്റി എന്നിവയെല്ലാം ചർച്ചചെയ്യും.
ബഹ്റൈനിലെ പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഫോറത്തിൽ ICT സെക്യൂരിറ്റിയിലെ ഏറ്റവും പുതിയ ആപ്പ്ലിക്കേഷൻസ് പ്രാദേശികവൽക്കരിക്കുകയും ക്ലൗഡ് കമ്പ്യൂട്ടിംഗിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ വരുത്തുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടുകയും ചെയ്യും
എന്റർപ്രൈസ് ഡാറ്റ പരിരക്ഷ നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയുക, മയക്കുമരുന്ന്, മോഷണം എന്നിവയ്ക്കെതിരായ സുരക്ഷ ഉറപ്പാക്കൽ, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വർക്ക് ഷോപ്പുകളും പ്രദർശനങ്ങളും പരിപാടിയിൽ ഉണ്ടായിരിക്കും.
ബഹ്റൈൻ ടെക്നോളജി കമ്പനീസ് സൊസൈറ്റി (BTECH), വർക്ക്സ്മാർട്ട് ഇവന്റ്സ് മാനേജ്മെൻറിൻറെ സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തിൽ വൈദ്യുതി, ജലവിഭവ മന്ത്രി ഡോ. അബ്ദുൾഹുസൈൻ മിർസയുടെ പിന്തുണയും ഉണ്ടാകും