മനാമ: ബഹ്‌റൈൻ പാടൂർ അസ്സോസിയേഷൻ “ബാപ്പ” അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 8 മുതൽ തുടങ്ങിയ മെഡിക്കൽ ക്യാമ്പ് 1മണി വരെ നീണ്ടു.
സ്ത്രീകളും കുട്ടികളും അടക്കം മുന്നോറോളം പേർ പങ്കെടുത്ത ക്യാമ്പ് ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി ഉദ്ഘാടനം നിർവഹിച്ചു.


