bahrainvartha-official-logo
Search
Close this search box.

കാർഡ്​ബോർഡ്​ പെട്ടികൾ സ്വീകരിക്കും; യാത്രക്കാർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി ഗൾഫ് എയർ

New Project - 2022-06-21T105126.090

മനാമ: ജൂൺ 22 മുതൽ യാത്രക്കാർക്ക് കാർഡ്​ബോർഡ്​ പെട്ടി ലഗേജുകൾ കൊണ്ടുപോകാൻ അനുവദിക്കുമെന്ന്​ ഗൾഫ്​ എയർ. ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. ഇന്ത്യ, ബംഗ്ലാദേശ്​, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക്​ യാത്ര ചെയ്യുന്നവർക്ക്​ നിശ്​ചിത അളവിലുള്ള കാർഡ്​ ബോർഡ്​ പെട്ടികൾ കൊണ്ടുപോകാമെന്ന്​ സർക്കുലറിൽ പറയുന്നു.

76 സെന്‍റീമീറ്റർ നീളവും 51 സെന്‍റീമീറ്റർ വീതിയും 31 സെന്‍റീമീറ്റർ ഉയരവുമാണ്​ പെട്ടികൾക്ക്​ അനുവദിച്ചിരിക്കുന്ന അളവ്​. ഇതിൽ കൂടുതൽ വലിപ്പത്തിലുള്ള കാർഡ്​ ബോർഡ്​ പെട്ടികൾ അനുവദിക്കില്ല.

2020 ഒക്​ടോബറിലാണ് ഗൾഫ് എയർ​ കാർഡ്​ ബോർഡ്​ പെട്ടികൾ സ്വീകരിക്കുന്നത്​ നിർത്തലാക്കിയിരുന്നത്. ഇതേത്തുടർന്ന്​ യാത്രക്കാർ ഏറെ പ്രയാസം നേരിട്ടിരുന്നു. ഇതോടെ കൂടുതൽ വില കൊടുത്ത്​ ട്രോളി ബാഗുകൾ വാങ്ങിയായിരുന്നു യാത്രക്കാർ ഗൾഫ് എയറിൽ യാത്ര ചെയ്തിരുന്നത്. ഇതിൽ നിന്നും ഏറെ ആശ്വാസകരമായ തീരുമാനമാണ്​ ഇപ്പോൾ ഉണ്ടായിരിക്കുന്നത്​. കുടുംബമായി യാത്ര ചെയ്യുമ്പോൾ എല്ലാവർക്കും സ്യൂട്ട്​ കേസുകളോ ട്രോളി ബാഗുകളോ വാങ്ങേണ്ട അവസ്ഥക്കും മാറ്റമാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!