ഐ.സി.എഫ്. സൗജന്യ ‘മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു’

മനാമ: ഐ.സി.എഫ് സൽമാബാദ് സെൻട്രൽ വെൽഫെയർ സമിതി അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.

ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ പ്രസിഡണ്ട് ഉമർഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ഇൻ്റർനാഷനൽ സമിതി അംഗം ഉസ്‌മാൻ സഖാഫി കണ്ണൂർ, ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ വേൽഫെയർ സിക്രട്ടറി നൗഫൽ മയ്യേരി, അബ്ദുൾ സലാം മുസ്ലിയാർ കോട്ടക്കൽ, അബ്ദുറഹീം സഖാഫി വരവൂർ , സി.എച്ച് അഷ്റഫ് , ആർ.എസ് .സി .നാഷനൽ ചെയർമാൻ അബ്ദുള്ള രണ്ടത്താണി, എന്നിവർ സംസാരിച്ചു.

ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും ഡോ : പ്രിത്യു രാജ് ബോധവൽകരണ ക്ലാസ് നടത്തി. ഷുക്കൂർ കോട്ടക്കൽ, ഫൈസൽ ചെറുവണ്ണൂർ, അക്ബർ കോട്ടയം, ഹംസ ഖാലിദ് സഖാഫി, അർഷദ് ഹാജി, വൈ. കെ നൗഷാദ്, ഇസ്ഹാഖ് വലപ്പാട്, അശ്റഫ് കോട്ടക്കൽ, നിസാർ , മുസ്ഥഫ , സമീർ വില്യാപ്പള്ളി, യഹ് യ, ഫവാസ് , ജവാദ് കൈതപ്പൊയിൽ, ഷിഹാബ് രണ്ടത്താണി.എന്നിവർ നേതൃത്വം നൽകി.