മനാമ: ബഹ്റൈനിലെ പ്രമുഖ ഫിൻടെക് സ്ഥാപനമായ BFC PAYEMENTS ഉപഭോക്താക്കളുടെ ഡിജിറ്റൽ വിനിമയം സുഗമമാക്കുന്നതിന്റെ ഭാഗമായി BFC PAY കാർഡ് പുറത്തിറക്കി. VISA, BENEFIT എന്നിവരോടൊപ്പം ചേർന്നാണ് ബാങ്ക് ഉപയോക്താക്കളും അല്ലാത്തവർക്കുമായി അനായാസേന പണമിടപാടുകൾ നടത്താൻ ATM കാർഡുകൾ പുറത്തിറക്കിയത്. നിരവധി ഫീച്ചേഴ്‌സുമായി ഇറങ്ങിയ കാർഡി നൊപ്പം CONTACTLESS PAYMENT TECHNOLOGY ലഭ്യമായ മൊബൈൽ ആപ്പും ഉപയോഗിക്കാവുന്നതാണ്.
ബഹ്റൈനിലെ തൊഴിലാളികൾക്ക് അവരുടെ ശമ്പളം കൃത്യമായി അക്കൗണ്ടുകളിലൂടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച വേതന സംരക്ഷണ സംവിധാനത്തിലൂടെ (WPS) ബാങ്ക് അക്കൗണ്ടുകൾ ഇല്ലാതെ തന്നെ BFC PAY SALARY അക്കൗണ്ടിലൂടെ ശമ്പളം കൈപറ്റാവുന്നതാണ്. കാർഡുകൾ കൂടി ലഭ്യമാകുന്നതോടെ BFC PAY അക്കൗണ്ടിൽ ലഭിക്കുന്ന ശമ്പളം ഇനി ദൈനംദിന പണമിടപാടുകൾക്കായി ATM ലും മറ്റ് ഡിജിറ്റൽ പേയ്മെന്റുകൾക്കുമായി അനായാസേന ബാങ്ക് അക്കൗണ്ട് എന്ന പോലെ ഉപയോഗിക്കാനാകും. ഒപ്പം നടക്കുന്ന വിനിമയങ്ങൾക്ക് additional touch point കളും ഇതിൽ ലഭ്യമാണ്.
രണ്ടാമത്തെ വേരിയന്റായ BFC PAY VISA Prepaid card വഴി ഏത് കസ്റ്റമേഴ്‌സിനും ബഹ്റൈനിലെ നിരവധി ഷോപ്പുകളിൽ നിന്നും ATM കളിൽ നിന്നും ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ഷോപ്പിംഗ് ചെയ്യാവുന്നതാണ്. ഇത് പണരഹിത സാമ്പത്തിക ഇടപാടുകളെ കൂടുതൽ എളുപ്പമാക്കും.
ബഹ്‌റൈനിന്റെ ‘കാഷ്‌ലെസ്സ് ഇക്കോണമി ‘ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങളെ BFC PAY കാർഡുകൾ ബഹുദൂരം മുന്നിലെത്തിക്കും എന്നാണ് കണക്ക് കൂട്ടൽ.
“BFC PAYMENT നു ഇതൊരു സന്തോഷകരമായ സമയമാണ്. ഞങ്ങളുടെ കാർഡുകളിലൂടെ എല്ലാവരെയും സാമ്പത്തികമായി ഉൾപ്പെടുത്തുക എന്ന ബഹ്‌റൈന്റെ നയം പ്രാവർത്തികമാവാൻ പോവുകയാണ് ” എന്ന് ലോഞ്ചിങ് വേളയിൽ BFC PAYMENTS ന്റെ ജനറൽ മാനേജരായ ഡേവിസ് പാറക്കൽ പറഞ്ഞു. ഒരേ സമയം ഡിജിറ്റൽ, ഫിസിക്കൽ സമീപനത്തിലൂടെ BFC PAY കാർഡുകൾ ആളുകളിലേക്കെത്തുമ്പോൾ അതിന്റെ TOUCH POINT ആയി വർക്ക് ചെയ്യുന്നത് BFC PAY മൊബൈൽ ആപ്പ് തന്നെയായിരിക്കും.
BFC PAY കാർഡ് ഉപയോഗിച്ച് കസ്റ്റമേഴ്‌സിന് BFC PAY ആപ്പ്, BFC PAY CARD ഒപ്പം BFC ബ്രാഞ്ചുകളുടെ സുഗമമായ നെറ്റ്വർക്കിലൂടെയും അവരുടെ സാലറി ഏറ്റവും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും.
BFC മൊബൈൽ ആപ്പിലൂടെ വിദേശത്തേക്കുള്ള പണമയക്കൽ, മൊബൈൽ റീചാർജ്, വിവിധ ബില്ലുകൾ, സ്കൂൾ ഫീസ്, ഗെയിമിങ് മുതലായ എല്ലാ പേമെന്റ് സേവനങ്ങളും അനായാസേന ഇനി ഒരൊറ്റ കുടക്കീഴിൽ ലഭ്യമാവും.
“മുൻനിര ഡിജിറ്റൽ ഉൽപ്പന്നങ്ങളും മറ്റു സേവനങ്ങളും ഏറ്റവും നവീനമായ ടെക്‌നോളജിയും കസ്റ്റമർക്ക് ഏത് സമയത്തും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ സ്വപ്നമെന്നും… BFC PAY കാർഡുകൾ ആ ഉദ്യമത്തിലേക്കുള്ള ആദ്യ കാൽവെപ്പും, കൂടുതൽ മികച്ച സർവീസുകൾ വരും ദിവസങ്ങൾ പ്രഖ്യാപിക്കുമെന്നും ” – BFC GROUP HOLDERS ന്റെ മാനേജിങ് ഡയറക്ടർ & CEO ഇബ്രാഹിം നൂനൂ ലോഞ്ച് വേളയിൽ വ്യക്തമാക്കി.