സോളാർ സംവിധാനത്തിന്റെ നിർമാണത്തിനായി പുതിയ പദ്ധതികൾ ഒരുങ്ങുന്നു

മനാമ: സോളാർ സംവിധാനത്തിന്റെ നിർമാണത്തിനായുള്ള കോൺട്രാക്ടർമാരുടെയും കൺസൾട്ടന്റുകളുടെയും അഞ്ചാം ബാച്ച് പ്രഖ്യാപിച്ചു. സസ്‌റ്റൈനബിൽ എനർജി സെന്ററും വൈദ്യുതി, വാട്ടർ അതോറിറ്റി, യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം എന്നിവയുമായി സഹകരിച്ചു നടത്തിയ പരിശീലന പരിപാടിയിൽ 44 കോൺട്രാക്ടർസും കൺസൾട്ടൻസും പങ്കെടുത്തു.

ബഹ്റൈനിൽ പുനരുൽപ്പാദിപ്പിക്കുന്ന ഊർജ്ജം ഉപയോഗപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട നയതന്ത്രത്തിൽ ഊന്നൽ നൽകാനും പുനരാവിഷ്കരിക്കാനുള്ള ഊർജ്ജ മേഖലയിൽ നിക്ഷേപം നടത്തുന്നതിനും സാമ്പത്തിക വികസന പുരോഗതിക്ക് സംഭാവന ചെയ്യുന്നതിനും ഈ പരിശീലന പരിപാടി സഹായിക്കുമെന്ന് ഡോ. മിർസ പറഞ്ഞു.

പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ പ്രോജക്റ്റുകളുടെ ആവശ്യം വർദ്ധിപ്പിക്കാനും, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ മേഖലയുടെ ശേഷി വർദ്ധിപ്പിക്കാനും സുസ്ഥിര ഊർജ്ജ കേന്ദ്രത്തിന്റെ പ്രതിബദ്ധത നിലനിർത്താനും പ്രാദേശിക വിപണിയെ പ്രാപ്തമാക്കുന്നതിനും ഇത് ഒരു സുപ്രധാന പടിയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺട്രാക്ടർമാരുടേയും ലൈസൻസുള്ള കൺസൾട്ടന്റുകളുടേയും പേരുകൾ ഇ.ഡബ്ല്യു.എ വെബ്സൈറ്റിൽ (www.ewa.bh) ലഭ്യമാണ്. സൌരോർജ്ജ സംവിധാനം ഇൻസ്റ്റിറ്റ്യൂട്ടുകളിലും വീടുകളിലും സ്ഥാപിക്കുന്നവർക്ക് ഇവരുമായി ബന്ധപ്പെടാൻ സാധിക്കും.