ദുബായ്: ദക്ഷിണേന്ത്യയിലെ പ്രഥമ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പായ മര്‍കസ് നോളജ് സിറ്റി പ്രവര്‍ത്തനസജ്ജമായി. കോഴിക്കോട് കൈതപ്പൊയിലില്‍ 125 ഏക്കര്‍ ഭൂമിയില്‍ യാഥാര്‍ത്ഥ്യമാകുന്ന പദ്ധതിയുടെ വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനങ്ങള്‍ ഈ വര്‍ഷം നടക്കും. വിദ്യാഭ്യാസത്തിന് ഊന്നല്‍നല്‍കി വിഭാവനം ചെയ്ത ഈ നഗരം കേരളത്തിലെ ശ്രദ്ധേയമായ സാംസ്‌കാരിക, ആവാസ കേന്ദ്രമായി മാറും. 30 ലക്ഷം ചതുരശ്രയടിയില്‍ 3000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലൂടെ 25,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാകും.
2014 ല്‍ തുടങ്ങിയ മര്‍കസ് ലോ കോളജാണ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനമാരംഭിച്ച ആദ്യ സംരംഭം. തുടര്‍ന്ന് സംസ്ഥാനത്തെ ആദ്യ യുനാനി മെഡിക്കല്‍ കോളജ്, പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് ഇന്‍ കോമേഴ്‌സ്, ഐഡല്‍ സ്‌കൂള്‍ ഓഫ് ലീഡര്‍ഷിപ്പ്, കോളജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ്, മലൈബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ്, ക്യൂന്‍സ്‌ലാന്റ് ഫോര്‍ വുമണ്‍ എഡ്യൂക്കേഷന്‍ എന്നീ സ്ഥാപനങ്ങളും നോളജ് സിറ്റിയില്‍ ആരംഭിച്ചു.
അലിഫ് ഗ്ലോബൽ സ്‌കൂൾ
അതിനൂതന പാഠ്യ പദ്ധതിയും ആധുനിക സൗകര്യങ്ങളും ഉൾക്കൊള്ളുന്ന അലിഫ് ഗ്ലോബൽ സ്‌കൂളിൽ പ്രവേശനം ആരംഭിച്ചു കഴിഞ്ഞു. വരുന്ന ജൂണിൽ ഉദ്ഘാടനം നടത്തും.മൈസൂർ ആസ്ഥനമായി പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എക്‌സല്‍ സോഫ്റ്റ് ആണ് അലിഫ് ഗ്ലോബല്‍ സ്‌കൂളിന്റെ അക്കാദമിക് പങ്കാളിത്തം വഹിക്കുന്നത്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂന്നി പഠന നിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്‌കൂളിലൊന്നായി മാറാനുള്ള വിദ്യാഭ്യാസ സൗകര്യങ്ങളാണ് അലിഫ് സ്‌കൂളിൽ ഒരുക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ലോകോത്തര അനുഭവങ്ങൾ നൽകുന്നതിന്റെ ഭാഗമായി, സിദ്ധാന്തങ്ങളേക്കാള്‍ പ്രായോഗിക പാഠങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പാഠ്യപദ്ധതിക്കാണ് പ്രാമുഖ്യം നൽകുന്നത്.
ടൈഗ്രിസ് വാലി വെല്‍നസ് സെന്റര്‍
ആരോഗ്യ രംഗത്ത് ആധുനിക സൗകര്യത്തോടെ പാരമ്പര്യ, യുനാനി, ആയുര്‍വേദ ചികിത്സക്ക് ഊന്നല്‍ നല്‍കി തുടക്കം കുറിച്ച ടൈഗ്രിസ് വാലി വെല്‍നസ് സെന്റര്‍ വരുന്ന ജൂലൈ 15 ന് ഉദ്ഘാടനം ചെയ്യും. ഇംതിബിഷ് ഹെല്‍ത്ത് കെയറിന്റെ ആഭിമുഖ്യത്തിലുള്ള ടൈഗ്രിസ് വാലിയില്‍ ഹോളിസ്റ്റിക് റെജിമെന്റല്‍ തെറാപ്പികള്‍, പൂരിഫിക്കേഷന്‍ തെറാപ്പി, ഫിസിയോ തെറാപ്പി, ന്യൂറോ റിഹാബിലിറ്റേഷന്‍, 20 ല്‍പ്പരം വെല്‍നസ് പാക്കേജുകള്‍, ഫിറ്റ്‌നസ്, മെഡിറ്റേഷന്‍, ജോഗിങ് ട്രാക്ക് തുടങ്ങി മികച്ച സൗകര്യങ്ങള്‍ ലഭ്യമാണ്.
ഫെസ് ഇന്‍ ഹോട്ടല്‍
അന്താരാഷ്ട്ര അതിഥികള്‍ക്കായുള്ള 112 മുറികളുള്ള ഫെസ് ഇന്‍ ഹോട്ടല്‍ നോളജ് സിറ്റിയുടെ കവാടത്തിലാണ് വരുന്നത്. റസ്റ്റോറൻറുകൾ, കോഫീഷോപ്പുകൾ, ബാങ്ക്വറ്റ് ഹാൾ, സ്വമ്മിംഗ് പൂൾ, ടൂർ ഡെസ്ക്, ബോർഡ് റൂം, തുടങ്ങി നിരവധി സൗകര്യങ്ങൾ ഹോട്ടലിലുണ്ടാകും. അനുബന്ധമായി പ്രദര്‍ശനങ്ങള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും വേദിയാകുന്ന എക്‌സിബിഷന്‍ സെന്ററും വരുന്നു. 2000 പേർക്ക് ഇരിക്കാവുന്ന എക്സിബിഷൻ സെൻറർ അക്കാദമിക-ബിസിനസ് സമ്മിറ്റുകൾക്ക് വേദിയാകും.ഹോട്ടലിന്റയും എക്സിബിഷൻ സെന്റെറിന്റയും ഉദ്ഘാടനം വരുന്ന ഒക്ടോബറിൽ നടക്കും.
ലാന്റ്മാർക് വില്ലേജ്
നോളജ് സിറ്റിയിൽ 20 ഏക്കർ ലാൻഡിൽ ആറ് ടവറുകളില)യി 1200 ഓളം അപ്പാർട്മെൻറുകളും, 70 ലധികം ഓഫിസ്, കൊമേർസJൽ & എഡു സ്പേസ് എന്നിവയാണ് റസിഡൻഷ്യൽ സോണായ ലാന്റ്മാർക് വില്ലേജിൽ ലാന്റ്മാർക് ബിൽഡേർസ് ഡെവലപ്പ് ചെയ്യുന്നത് . ലാന്റ്മാർക്‌വില്ലേജിൻറെ ഒന്നാംഘട്ടത്തിൽ 2,3 BHk അപ്പാർട്ട്മെൻറുകൾ & വില്ലമെൻറ് ഉൾക്കൊള്ളുന്ന, 156 യുണിറ്റു കളും 1.5 Acre യിലുള്ള ക്ലബ് ഹൗസ് എന്നിവയുടെ ഉദ്ഘാടനം വരുന്ന ഡിസംബറിൽ നടക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്റര്‍
എല്ലാ നിര്‍മിതികളും പൂര്‍ത്തിയാക്കി 2020 മാര്‍ച്ചില്‍ മര്‍കസ് നോളജ് സിറ്റി നാടിന് സമര്‍പ്പിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടായിരിക്കും പദ്ധതിയുടെ സമര്‍പ്പണ സമ്മേളനം. Zലോകസാംസ്‌കാരിക ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന മനോഹരമായ ശില്പചാരുതയില്‍ നിര്‍മിക്കുന്ന കള്‍ച്ചറല്‍ സെന്റര്‍ ടാലന്‍മാര്‍ക് ഡെവലപ്പേഴ്‌സിന്റെ നേതൃത്വത്തിലാണ് വരുന്നത്.
അന്‍പതിലേറെ വ്യത്യസ്ത വിഭാഗങ്ങളിലായി നൂറ്റന്‍പത് വ്യാപാരകേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന അറേബ്യന്‍ പൗരാണിക മാതൃകയിലുള്ള സൂക്ക് കള്‍ച്ചറല്‍ സെന്ററിന്റെ മുഖ്യ ആകര്‍ഷണമാണ്. സ്പിരിച്വല്‍ എന്‍ക്ലൈവ്, ലൈബ്രറി ആന്‍ഡ് മ്യൂസിയം, ഓഡിറ്റോറിയം, പെര്‍ഫോമന്‍സ് തിയേറ്റര്‍, റിസര്‍ച്ച് സെന്റര്‍ എന്നിവയും കള്‍ച്ചറല്‍ സെന്ററിന്റെ ഭാഗമായുണ്ടാകും.
സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ആന്‍ഡ് മോഡേണ്‍ സയന്‍സ് ജൂലൈയില്‍ നോളജ് സിറ്റിയില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറും.ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട്, സ്‌കൂള്‍ ഓഫ് ഡിസൈന്‍, നഴ്‌സിംഗ് കോളേജ്, സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി തുടങ്ങിയ പദ്ധതികളുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്, ബ്ലോക്ക്ച്ചെയ്ൻ, ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി തൂടങ്ങിയ നൂതന സാങ്കേതിക വിദ്യകളിലുള്ള ഗവേഷണവും പരിശീലനവും, IAS, IPS, CAT, GATE, JEE തുടങ്ങിയ എൻട്രൻസ് കോച്ചിങ്ങും, ഇൻഡസ്ട്രിയൽ മേഖലകളിൽ ഊന്നിക്കൊണ്ടുള്ള പരിശീലനങ്ങളുമാണ്. ഡിജിറ്റൽ ബ്രിഡ്ജ് ഇന്റർനാഷനലിന്റെ കീഴിലുള്ള സെന്റർ ഓഫ് എക്സെലൻസു ലക്‌ഷ്യം വെക്കുന്നത്. പ്രഗൽഭരുടെ കൂട്ടായ്മയും രാജ്യന്തര മികവുറ്റ യൂണിവേഴ്സിറ്റികളുമായുള്ള കരാറുകളും ഈ സംരംഭത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാക്കുന്നു.
നിരവധി അന്തര്‍ദേശീയ സര്‍വകലാശാലകളുമായി അക്കാദമിക ഉടമ്പടികളുള്ള ഈ വൈജ്ഞാനിക നഗരിയുടെ വരവോടെ ലോകമെമ്പാടുമുള്ള അറിവന്വേഷകരുടെയും സഞ്ചാരികളുടെയും ഇഷ്ടയിടമായി കേരളം മാറും. ശാസ്ത്ര,സാങ്കേതിക,ഗവേഷണ രംഗത്ത് പ്രതിഭകളായ ഒരു സമൂഹത്തിന്റെ പിറവിക്ക് നോളജ് സിറ്റി സാക്ഷ്യം വഹിക്കും.
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി(എംഡി, മര്‍കസ് നോളജ് സിറ്റി), ഡോ. അബ്ദുസ്സലാം മുഹമ്മദ്(സിഇഒ, മര്‍കസ് നോളജ് സിറ്റി), അലിക്കുഞ്ഞി മുസ് ലിയാര്‍(ചെയര്‍മാന്‍, അലിഫ് ഗ്ലോബല്‍ സ്‌കൂള്‍), ശബീറലി (എ ജി എം, ലാന്‍ഡ്മാര്‍ക്ക് ബിൽഡേർസ് ), എംകെ ശൗക്കത്ത് അലി(എംഡി, ഫെസ് ഇന്‍), ഡോ. ഹാഫിള് മുഹമ്മദ് ശരീഫ്(ഡയറക്ടര്‍, ടൈഗ്രിസ് വെല്‍നസ് സെന്റര്‍), എം ഹബീബുറഹ് മാന്‍(എംഡി, ടാലന്‍മാര്‍ക് ഡെവലപ്പേഴ്‌സ്), അബ്ദുറഹിമാൻ സി(എംഡി, ഡിജിറ്റൽ ബ്രിഡ്ജ് ഇന്റർനാഷണൽ ) എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.