bahrainvartha-official-logo
Search
Close this search box.

ടൂറിസം മേഖലയിൽ വൻ കുതിപ്പ്; ബഹ്റൈനിലേക്കുള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 984 ശ​ത​മാ​നം വ​ർ​ധ​ന

New Project - 2022-06-29T144439.421

മ​നാ​മ: കോ​വി​ഡ്​ -19 മഹാമാരിക്ക് ശേഷം ബഹ്റൈനിലേക്കുള്ള വി​നോ​ദ സ​ഞ്ചാ​രികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​താ​യ​തോ​ടെ രാ​ജ്യ​ത്തെ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല ക​ര​ക​യ​റു​ന്നതിന്റെ സൂചനകളാണ് ആദ്യ പാദത്തിലെ കണക്കുകൾ പുറത്തുവരുമ്പോൾ വ്യക്തമാവുന്നത്. ​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ഇ-​ഗ​വ​ൺ​മെ​ന്‍റ്​ അ​തോ​റി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 984 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി.

2022 ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച്​ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം 17 ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​ണ്​ രാ​ജ്യ​ത്തെ​ത്തി​യ​തെ​ന്ന്​ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. 2021 ൽ ഇ​തേ കാ​ല​യ​ള​വി​ൽ കേ​വ​ലം 1.52 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​ത്തി​യ സ്ഥാ​ന​ത്താ​ണ്​ ഈ ​വ​ള​ർ​ച്ച കൈവരിച്ചിരിക്കുന്നത്.

വി​നോ​ദ സ​ഞ്ചാ​ര​ത്തി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ലും വ​ൻ കു​തി​ച്ചു​ക​യ​റ്റ​മാ​ണു​ണ്ടാ​യ​ത്. ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ ​വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ൽ ടൂ​റി​സം വ​രു​മാ​ന​ത്തി​ൽ 875 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മൂ​ന്ന്​ കോ​ടി ബഹ്‌റൈൻ ദിനാ​റി​ൽ​നി​ന്ന്​ ടൂ​റി​സം വ​രു​മാ​നം 29.2 കോ​ടി ദീ​നാ​റാ​യാ​ണ്​ വ​ർ​ധി​ച്ച​ത്.

സൗദിയിൽ നിന്നുള്ള കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ വ​ഴി​യാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ രാ​ജ്യ​ത്തെ​ത്തി​യ​ത്. ആ​ദ്യ മൂന്ന് മാസങ്ങളിൽ മാത്രം 14.83 ല​ക്ഷ​ത്തി​ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കോ​സ്‌​വേ​ വഴി ബ​ഹ്‌​റൈ​നി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​തു​വ​ഴി​യു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 84,000 ആ​യി​രു​ന്നു. കോ​സ്​​വേ വ​ഴി​യു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 1666 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്.

ബ​ഹ്‌​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് വ​ഴി എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 147 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ൽ 67,000 വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തി​യ സ്ഥാ​ന​ത്ത്​ ഈ ​വ​ർ​ഷം 1,66,000 വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണെ​ത്തി​യ​ത്.

ഹോ​ട്ട​ലു​ക​ൾ, അ​പ്പാ​ർ​ട്മെ​ന്‍റു​ക​ൾ, റ​സ്റ്റാ​റ​ന്‍റു​ക​ൾ, ടൂ​ർ ക​മ്പ​നി​ക​ൾ തു​ട​ങ്ങി​യ ലൈ​സ​ൻ​സു​ള്ള വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം 721ൽ ​നി​ന്ന് 922 ആ​യി ഉ​യ​ർ​ന്നു. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ബ​ഹ്​​റൈ​നി​ൽ ത​ങ്ങു​ന്ന ശ​രാ​ശ​രി രാ​ത്രി​ക​ളു​ടെ എ​ണ്ണം 3.41 ല​ക്ഷ​ത്തി​ൽ നി​ന്ന് 29 ല​ക്ഷ​ത്തി​ല​ധി​ക​മാ​യും വ​ർ​ധി​ച്ചു.

സാ​മ്പ​ത്തി​ക പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സം​രം​ഭ​ങ്ങ​ളു​ടെ വി​ജ​യ​മാ​ണ്​ ടൂ​റി​സം മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന്​ ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​നാ​സ​ർ ഖാ​ഇ​ദി പ​റ​ഞ്ഞു.

ഫോ​ർ​മു​ല വ​ൺ കാ​റോ​ട്ട മ​ത്സ​രം, ര​ണ്ടാ​ഴ്ച​യ്ക്കി​ടെ 1,75,000 സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച ബ​ഹ്‌​റൈ​ൻ ഫു​ഡ് ഫെ​സ്റ്റി​വ​ൽ, 180 സ്​​റ്റോ​റു​ക​ളി​ലൂ​ടെ 11 ല​ക്ഷം ദീ​നാ​റി​​​ന്റെ വി​ൽ​പ​ന ന​ട​ന്ന മ​നാ​മ ഗോ​ൾ​ഡ് ഫെ​സ്റ്റി​വ​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ ബ​ഹ്​​റൈ​നി​ൽ ന​ട​ന്ന പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര, വി​നോ​ദ പ​രി​പാ​ടി​ക​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്ക്​ വ​ഹി​ച്ചു.

ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ്​ അ​തോ​റി​റ്റി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്. അ​ടു​ത്തി​ടെ ഇ​സ്രാ​യേ​ൽ, ഈ​ജി​പ്ത്, തു​ർ​ക്കി​യ, സ്പെ​യി​ൻ, ഇ​റ്റ​ലി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രു​മാ​യി 75 ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്നു. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക്​ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​തോ​റി​റ്റി​യു​ടെ ഓ​ഫി​സ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​മു​ണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!