bahrainvartha-official-logo
Search
Close this search box.

പാക്‌ട് ബഹ്‌റൈൻ ഓണപ്പൂത്താലം; ഒരുക്കങ്ങളായി

New Project - 2022-06-30T120349.087

മനാമ: ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക സംഘടനയും പാലക്കാട് നിവാസികളുടെ കൂട്ടായ്മയുമായ പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്), വര്‍ഷം തോറും സംഘടിപ്പിക്കാറുള്ള ”പാക്ട് ഓണം” ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായതായി് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഈ വര്‍ഷം 3 മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ‘പാക്ട് ഓണപ്പൂത്താലം-2022’ ഓണാഘോഷ പരിപാടികള്‍ക്ക് ജൂലായ് ഒന്നാം തീയതി തിരി തെളിയും. ഇതില്‍ ചിലത് ഓണ്‍ലൈനായും ചിലത് ഓഫ്‌ലൈനായും നടത്തും. ഓണ്‍ലൈന്‍ ക്വിസ് മത്സരം-മായാപ്രപഞ്ചം, ചതുരംഗം, ഓണപ്പാട്ട് മത്സരം, തിരുവാതിരക്കളി & പായസ മത്സരം, എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മത്‌സരങ്ങളിലൂടെ അണി നിരക്കുന്ന ഓണപൂത്താലം, സെപ്റ്റംബര്‍ പതിനാറിന് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് നടത്തുന്ന പൊന്നോണസദ്യയോട് കൂടി അവസാനിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!