അൽ ഫുർഖാൻ സെന്റർ ഈദ് ഗാഹ് മനാമ ബാബുൽ ബഹ്‌റൈനിൽ

New Project - 2022-07-07T192807.347

മനാമ: മനാമയിൽ ബലി പെരുന്നാളിന്‌ ഈദ്‌ ഗാഹ്‌ സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ്‌ ഗാഹിന്‌ പമുഖ പണ്ഠിതൻ അജ്‌മൽ മദനി നേതൃത്വം നൽകും. മനാമ ബാബുൽ ബഹ്‌റൈനിൽ ചാർട്ടഡ്‌ ബേങ്കിന്‌ പിറകു വശമുള്ള മുൻസിപ്പാലിറ്റി കാർപ്പാർക്കിങ്ങിലാണ്‌ ഈദ്‌ ഗാഹ്‌ നടക്കുന്നത്‌. രാവിലെ 5:11 നാണ്‌ നമസ്കാരം.

കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ ഇസ്ലാഹീ സെന്റർ പാക്കിസ്ഥാൻ ക്ലബ്ബിൽ നടത്തിവന്നിരുന്ന ഈദ്‌ ഗാഹ്‌ ബാബുൽ ബഹ്‌റൈനിലെ ഈദ്‌ ഗാഹുമായി ചെർന്ന്‌ നടത്തുന്നതിനാൽ പാക്കിസ്ഥാൻ ക്ലബ്ബിൽ ഈദ്‌ ഗാഹ്‌ ഉണ്ടായിരിക്കുന്നതല്ലെന്നും ബാബുൽ ബഹ്‌റൈനിലെ ഈദ്‌ ഗാഹിൽ പങ്കെടുക്കണമെന്നും സംഘാടകർ അറിയിച്ചു.

ടൗണിൽ നിന്നും ആളുകൾ നടന്ന്‌ എത്താൻ പറ്റുന്നത്രയും അകലം മാത്രമേ ഈദ്‌ ഗാഹിലേക്കുള്ളൂ എന്നതും വിശാലമായ കാർപ്പാർക്കിംഗ്‌ സൗകര്യവും പ്രത്യേകതയാണ്‌. കൂടുതൽ വിവരങ്ങൾക്ക്‌ 39223848, 34046624 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്‌. വുദു ചെയ്ത്‌ മുസല്ലയുമായി വരണമെന്ന്‌ ഈദ്‌ ഗാഹ്‌ സംഘാടകർ അറിയിക്കുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!