സുബൈറിന്റെ കുടുംബത്തിന് തണലൊരുക്കി കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ

New Project - 2022-07-12T150213.408

മനാമ: ഹൃദയസ്തംഭനം മൂലം കഴിഞ്ഞ മാസം ബഹ്‌റൈനിലെ റിഫയിൽ മരണപെട്ട കോഴിക്കോട് പേരാമ്പ്ര സ്വദേശി തയ്യുള്ള പറമ്പിൽ സുബൈറിന്റെ കുടുബത്തിന് സാമ്പത്തിക സഹായവുമയി കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ. സംഘടനയിലെ അംഗങ്ങൾ മാത്രം ചേർന്ന് സ്വരൂപിച്ച ഫണ്ട്, സംഘടനയുടെ ജോ: സെക്രട്ടറിമാരായ റിഷാദ് കോഴിക്കോട്, ശ്രീജിത്ത് കുന്നുമ്മൽ തുടങ്ങിയവർ ചേർന്ന് സംഘടനാ പ്രസിഡന്റ് ജോണി താമരശ്ശേരി, ചീഫ് കോഡിനേറ്റർ മനോജ് മയ്യന്നൂർ തുടങ്ങിയവർക്ക് കൈമാറി.

അദ്‌ലിയ ഓറ ആർട്സ് സെന്ററിൽ ചേർന്ന യോഗത്തിൽ രാജീവ് തുറയൂർ, ശ്രീജിത്ത് കുറിഞ്ഞാലിയോട്, അനിൽ മടപ്പള്ളി, ജോജിഷ് പ്രതീക്ഷ, സുബീഷ് മടപ്പള്ളി, രാജേഷ് ഒഞ്ചിയം തുടങ്ങിയവർ സംബന്ധിച്ചു. ഇരുപതു വർഷത്തോളമായി റിഫയിലെ അൽ കാബി കോൾഡ് സ്റ്റോറിൽ ജോലി ചെയ്തു വരികയായിരുന്ന സുബൈറിന് ഭാര്യയും, രണ്ട് മക്കളും, ഉമ്മയുമാണ് നാട്ടിലുള്ളത്. കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ സജീവ പ്രവര്‍ത്തകനായ സുബൈറിന്റെ വിയോഗം കുടുംബത്തെ തീർത്തും അനാഥമാക്കിയിരിക്കയാണ്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!