bahrainvartha-official-logo
Search
Close this search box.

ഫ്രന്റ്‌സ് മനാമ ഏരിയ വനിത വിഭാഗം ആരോഗ്യ ക്ലാസ്സ്‌ സംഘടിപ്പിച്ചു

New Project - 2022-07-12T153956.278
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം മനാമ ഏരിയ ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഇന്റെണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോക്ടർ  അനൂപ് അബ്ദുല്ലാഹ് “ജീവിത ശൈലി രോഗങ്ങളും പ്രതിവിധികളും” എന്ന വിഷയത്തെ കുറിച്ചു ക്ലാസ്സെടുത്തു.  പുതിയ കാലത്ത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ ആളുകളിൽ  മാനസിക സംഘർഷങ്ങൾ  അധികരിക്കാനുള്ള കാരണങ്ങളിൽ ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മാനസിക സംഘർഷങ്ങൾ പല ശാരീരിക പ്രശ്ങ്ങൾക്കും കാരണമാകുന്നു. അമിതമായ ഉത്കണ്ഠ, വിഷാദം, ഓസ്റ്റിയോ പെറോസിസ് തുടങ്ങിയ രോഗങ്ങൾ പലരിലും ഇന്ന് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ആളുകളിൽ ചിലർ പിന്തുടരുന്ന അശാസ്ത്രീയമായ ഡയറ്റ് പ്ലാനുകളും വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സദസ്യരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.
ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിതാ വിഭാഗം  ആക്ടിങ് പ്രസിഡന്റ്‌ നൂറ ഷൌക്കത്തലി അധ്യക്ഷത വഹിച്ച പരിപാടിയിൽ  മനാമ ഏരിയ സെക്രട്ടറി  ഫസീല ഹാരിസ്  സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി ഷബീഹ ഫൈസൽ നന്ദിയും  പറഞ്ഞു. അഫ്നാൻ  ഷൌക്കത്ത് അലി പ്രാർത്ഥന ഗീതം ആലപിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!