മനാമ: കൊയിലാണ്ടി സ്വദേശി ബഹ്റൈനിൽ നിര്യാതനായി. പാലക്കുളം ഗോപാലപുരം സ്കൂളിന് സമീപം വലിയ വീട്ടിൽ ജാഫർ (42) ആണ് മരിച്ചത്. രക്തം ഛർദിച്ചതിനെത്തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇബ്രാഹിമിെന്റയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: ജസ്റീല. മക്കൾ: മുഹമ്മദ് ഷാദുൽ, ഫാത്തിമ ഇഷാൽ. സഹോദരങ്ങൾ: ശംസുദ്ദീൻ, അനസ്, സുബൈദ, ആയിഷ, റഹ്മത്ത്.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.