മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ബലിപെരുന്നാളിനോടനുബന്ധിച്ചു സംഘടിപ്പിച്ച “ഈദ് ഇശൽ” ശ്രദ്ധേയമായി. പ്രസിഡന്റ് സഈദ് റമദാൻ പരിപാടി ഉത്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ. അനീസ്, വനിതാ വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, സിസ്റ്റേഴ്സ് ഫോറം പ്രസിഡന്റ് റമീന, ടീൻ ഇന്ത്യ ബോയ്‌സ് പ്രസിഡന്റ് അമ്മാർ സുബൈർ, ടീൻ ഇന്ത്യ ഗേൾസ് പ്രസിഡന്റ് ഷദാ ഷാജി, പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ധീൻ പൂവാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ഷാഹുൽ ഹമീദ് സ്വാഗതവും സെക്രട്ടറി യൂനുസ്‌രാജ് നന്ദിയും പറഞ്ഞു.
മനാമ മലർവാടി കൂട്ടുകാരായ ഫിൽസ ഫൈസൽ, ത്വയ്യിബ ഫാറൂഖ് എന്നിവരുടെ പ്രാർത്ഥനാ ഗീതത്തോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. ആയിഷ ജന്ന, അമീന മനാൽ, നസ്രിയ നൗഫൽ, ഹയ ഫാത്തിമ, നഫീസത്ത് അംന, സഹ്‌റ അഹമ്മദ് എന്നിവരുടെ വെൽക്കം ഡാൻസ്, ശൈഖ ഫാത്തിമ, നിഹ ഫാത്തിമ, ഹെന്ന ഫാത്തിമ, തമന്ന ഹാരിസ്, തഹാനി ഹാരിസ്, സഫ ശാഹുൽ ഹമീദ്, ഫാത്തിമ ഷിഫാ, ജസാ അബ്ദുൽ റസാഖ്, ലബീബ ഖാലിദ് എന്നിവരുടെ സംഗീത ശിൽപം, ഷിസ ഫാത്തിമ, മർവ, ആയാത്ത് ജമാൽ, ദുആ മറിയം, ഫൈഹ ഫാത്തിമ, ഇശൽ എന്നിവരുടെ സംഘഗാനം, ഹംദ ആയിഷ, നാഫിയ ബദർ, റിസ ഫാത്തിമ, തഹിയ്യ ഫാറൂഖ്, ഷിസ ഷാജി, ഫിൽസ ഫൈസൽ, റാബിയ ബദർ എന്നിവരുടെ ഒപ്പന, ഫർസാർ ഫൈസൽ, അയാൻ ഫാറൂഖ്, ഫൈഹ ഫൈസൽ, അഫ്രീൻ, അസിം അബ്ദുല്ല, അമ്മാർ ബിൻ ഇർഷാദ്, മുഹമ്മദ് സയാൻ, മുഹമ്മദ് അഫ്ഫാൻ എന്നിവരുടെ ഗ്രൂപ്പ് ഡാൻസ്, അനീസ് വി.കെ, ബാസിത്ത്, സവാദ്, ഷുഹൈബ്, ജുനൈദ്, തംജീദ്, ഫൈസൽ, അൽതാഫ്, അഹദ്, യാസീൻ, സാജിർ എന്നിവരുടെ വട്ടപ്പാട്ട്, ഹിബ, ഹന, ഫുസ്ഹ, സന, ദിയ നസീം, തമന്ന നസീം എന്നിവരുടെ സംഘഗാനം തുടങ്ങിയ പരിപാടികൾ അവതരണ മികവ് കൊണ്ട് ഏറെ ശ്രദ്ധേയമായി. അലി അഷ്‌റഫ്, ഹൈഫ അബ്ദുൽ ഹഖ് എന്നിവർ അവതരിപ്പിച്ച മാജിക്ക് വ്യത്യസ്‍ത കൊണ്ട് കാണികളുടെ വലിയ കയ്യടി നേടി. തുടർന്ന് നടന്ന കരോക്കെ ഗാനമേളയിൽ അബ്ദുൽ ഗഫൂർ മൂക്കുതല, ബിജു എം.സതീഷ്, മർവ സൈനബ്, സജീർ, കബീർ തിക്കോടി, ലീബ അന്ന ജേക്കബ്, തസ്‌ലീം, അസ്ര അബ്ദുല്ല, സാജിദ്, മുനീർ, ഉമ്മു സൽമ, അദ്ബുൽ ഗഫൂർ, തഹാനി , തമന്ന, മുബീന മൻഷിർ, അഷ്‌റഫ് തലശേരി, അബ്ദുൽ ഖാദർ എന്നിവർ ഗാനങ്ങളാലപിച്ചു. എ.എം.ഷാനവാസ് പരിപാടിയുടെ മോഡറേറ്ററായിരുന്നു.