മനാമ: വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, ധിഷണാ വൈഭവം എന്നിവ മുൻനിർത്തി രൂപകൽപന ചെയ്ത സമ്മർ ക്യാമ്പിന്റെ ഉദ്ഘാടനം ജൂലായ് 22 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുമെന്ന് കൺവീനർ ബിനു ഇസ്മായിൽ അറിയിച്ചു. ആധുനിക കാലഘട്ടത്തിൽ വിദ്യാർത്ഥികൾ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇണക്കിച്ചേർത്ത്, മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ ആകർഷണീയമായ പാഠ്യ പദ്ധതിയും, സമൂഹത്തിലെ വിവിധ തുറകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരുമായ പ്രൊഫഷണലുകൾ നിയന്ത്രിക്കുന്ന ക്ളാസുകളാണ് സമ്മർ കോച്ചിങ് ക്യാംപിൽ വിഭാവനം ചെയ്തിട്ടുള്ളത്. 9 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് സമ്മർ ക്ലാസിൽ പ്രവേശനമുണ്ടായിരിക്കും. ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9 മുതൽ 11 :30 വരെ റയ്യാൻ സ്റ്റഡി സെന്ററിൽ ഓഫ് ലൈനായിട്ടായിരിക്കും ക്ളാസുകൾ നടക്കുക. വാഹന സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി 39964700 , 33024471 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
