മനാമ: മൈത്രി ബഹ്റൈൻ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൽമാനിയ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡൻറ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക പ്രവർത്തകരായ അജിത്ത്, സെയ്ദ് ഹനീഫ്, ആദം, രക്ഷാധികാരികളായ ഷിബു പത്തനംതിട്ട, സഈദ് റമദാൻ നദ്വി, മൈത്രി മുൻ പ്രസിഡൻറ് സിബിൻ സലീം, ചീഫ് കോഓഡിനേറ്റർ നവാസ് കുണ്ടറ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
60ഓളം പേർ ക്യാമ്പിൽ രക്തം നൽകി. രക്തം നൽകിയവർക്ക് മൈത്രിയുടെ പ്രോത്സാഹന സമ്മാനവും നൽകിയതായി വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ, എക്സി.അംഗങ്ങളായ ഷിനു ടി. സാഹിബ്, ദൻജീബ് സലാം, റജബുദീൻ, റിയാസ് വിഴിഞ്ഞം, അനസ് മഞ്ഞപ്പാറ എന്നിവർ നേതൃത്വം നൽകി. മൈത്രി ആക്ടിങ് സെക്രട്ടറി സലിം തൈയിൽ സ്വാഗതവും ട്രഷറർ അബ്ദുൽ ബാരി നന്ദിയും പറഞ്ഞു.