bahrainvartha-official-logo
Search
Close this search box.

തൊഴിൽ മന്ത്രാലയവുമായി ചേർന്ന് വേനൽക്കാല ബോധവത്കരണം സംഘടിപ്പിച്ച് കാൻസർ കെയർ ഗ്രൂപ്പ്

New Project - 2022-07-19T100419.664

മനാമ: കാൻസർ കെയർ ഗ്രൂപ് (സി.സി.ജി) തൊഴിൽ മന്ത്രാലയവുമായി ചേർന്ന് ഉച്ചവിശ്രമനിയമത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ചൂട് മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അവബോധം നൽകുന്നതിന് നടത്തിയ പരിപാടിയിൽ ഒക്കുപ്പേഷനൽ സേഫ്റ്റി ആൻഡ് ഗൈഡൻസ് മേധാവി ഹുസൈൻ അൽ ഹുസൈനി ഉച്ചവിശ്രമ നിയമത്തെക്കുറിച്ച് വിശദീകരിച്ചു.

ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന പരിപാടിയിൽ തൊഴിൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി അഹ്മദ് അൽ ഹൈകി, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി പ്രസാദ് ശുക്ല, വിവിധ എംബസികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, സി.സി.ജി പ്രസിഡൻറ് ഡോ. പി.വി. ചെറിയാൻ എന്നിവർ സംസാരിച്ചു. പങ്കെടുത്ത തൊഴിലാളികൾക്ക് സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, കിംസ് ഹെൽത്ത്, ഷിഫ അൽ ജസീറ, ദാർ അൽ ഷിഫ, പ്രാണ ആയുർവേദിക് സെന്‍റർ എന്നിവിടങ്ങളിൽനിന്നുള്ള വൈദ്യപരിശോധന ലഭ്യമാക്കുമെന്ന് സി.സി.ജി അറിയിച്ചു. ക്ലിയർ വിഷൻ ഒപ്റ്റിക്കൽസ് പരിപാടിയിൽ പങ്കെടുത്തവർക്ക് നേത്രപരിശോധന നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!