തെലുങ്കാന സ്വദേശിയെ ബഹ്‌റൈനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മനാമ: ഇന്ത്യകാരനായ ശ്രീനിവാസ് ബാട്ടിനിയെ(36) മനാമയിലെ വർക്ക് സൈറ്റ് സ്റ്റോർ റൂമിൽ നിന്നും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യതകളിൽ നിന്ന് ഉണ്ടാകുന്ന കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്ന് സംശയിക്കുന്നു.

ഈ വർഷത്തിലെ പതിനാലാമത്തെ പ്രവാസി ആത്മഹത്യയാണിത്. കഴിഞ്ഞ മൂന്ന് വർഷമായി നിർമ്മാണ കമ്പനിയിൽ ആശാരിയായി ജോലി ചെയ്തു വരികയാണ് ഇദ്ദേഹം. വർധിച്ചുവരുന്ന കടബാധ്യതകളിൽ നിന്ന് ഉണ്ടാകുന്ന കുടുംബ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി വിഷാദത്തിലായിരുന്നു എന്ന് അടുത്ത സുഹൃത്തുകൾ പറഞ്ഞു.

മനാമയിലെ വർക്ക് സൈറ്റിലെ പിന്നിലുള്ള ഒരു സ്റ്റോർ റൂമിൽ തൂങ്ങി നിൽക്കുന്നത് കണ്ടതായി ബാട്ടിനി യുടെ കൂടെ ജോലി ചെയ്യുന്ന ഒരാളാണ് എന്നെ ശനിയാഴ്ച രാവിലെ വിവരം അറിയിച്ചത് എന്ന് കമ്പനി പ്രതിനിധി പറഞ്ഞു. അദ്ദേഹത്തിന്റെ ഭവനത്തിൽ വലിയ സാമ്പത്തിക പ്രശ്നങ്ങലുണ്ടെന്നു ബഹ്റൈനിലെ പലരിൽ നിന്നും പണം കടം വാങ്ങിയിട്ടുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ബാട്ടിനി തന്റെ ഭാര്യയെ മൂന്നോ നാലോ മാസങ്ങളായി വിളിക്കാറില്ല എന്നാണ് ബഹ്റൈനിലിലുള്ള ചില ബന്ധുക്കളിൽ നിന്ന് അറിയാൻ സാധിച്ചത്. ബാട്ടിനി തെലുങ്കാന സ്വദേശിയാണ്. ഭാര്യയും ആറു വയസ്സു പ്രായമുള്ള മകളും അഞ്ചു മാസം പ്രായമായ മകനുമാണ് ഉള്ളത്. ഈ വർഷം ആത്മഹത്യ ചെയ്ത 14 പേരിൽ 10 പേരും ഇന്ത്യൻ പൗരന്മാരാണ്. കഴിഞ്ഞ വർഷം 37 പ്രവാസി ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്.