bahrainvartha-official-logo
Search
Close this search box.

കൊളംബോ ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മുൻ ബഹ്‌റൈൻ നിവാസിയും

Untitled-1

മനാമ: ശ്രീലങ്കയിൽ ഈസ്റ്റർ ഞായറാഴ്ച നടന്ന ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മുൻ ബഹ്‌റൈൻ നിവാസിയും. കൊളംബോയിലെ ഷാൻഗ്രി-ലാ ഹോട്ടലിൽ നടന്ന സ്ഫോടനത്തിൽ മരണപ്പെട്ട റസീന കുക്കടി 15 വർഷത്തിലേറെ അവരുടെ കുടുംബത്തോടൊപ്പം ബഹ്‌റൈനിൽ താമസിച്ചിരുന്നു.

പത്തുദിവസം മുന്‍പാണ് റസീന ഭര്‍ത്താവിനൊപ്പം വിനോദയാത്രയ്ക്ക് കൊളംബോയില്‍ എത്തിയത്. സ്ഫോടനം നടന്നപ്പോൾ അവർ സുഹൃത്തിനെ കാണാൻ ആയി ഹോട്ടലിൽ എത്തിയതായിരുന്നു. “ഈ ഭീകരമായ തീവ്രവാദ സ്ഫോടനത്തിൽ റസീന മരിച്ചുവെന്ന ഭയാനകമായ വാർത്ത എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് വളരെ ദുഃഖകരമായ ദിവസമാണ്. ” സുഹൃത്ത് രാജേന്ദ്രൻ പറഞ്ഞു.

ശ്രീലങ്കയിലും പരിസര പ്രദേശത്തു ഈസ്റ്റർ ഞായറാഴ്ച നടന്ന സ്ഫോടനത്തിൽ 200 ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മതതീവ്രവാദികളുടെ ഭീകര ആക്രമണമായ സ്ഫോടനത്തെക്കുറിച്ച് പ്രതിരോധ മന്ത്രി റുവൽ വിജീവർദ്ദീൻ വിശദീകരിച്ചു. 13 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!