മനാമ: ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ മർകസ് നോളജ് സിറ്റി ഡയരക്ടറും എസ്.വൈ.എസ്.സംസ്ഥാന ജനറൽ സിക്രട്ടറിയുമായ ഡോ: അബ്ദുൽ ഹകീം അസ്ഹരി കാന്തപുരത്തിന് ഐ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റിയുടെയും മർകസ് ബഹ്റൈൻ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകും. ഇന്ന് ജൂലൈ 23 (ശനി ) രാത്രി 8.30 ന് മനാമ സുന്നി സെൻ്ററിൽ നടക്കുന്ന സ്വീകരണ സംഗമത്തിൽ ബഹ്റൈനിലെ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.