bahrainvartha-official-logo
Search
Close this search box.

‘മംഗല്യ നിര-2024’; സമൂഹ വിവാഹ പ്രഖ്യാപനവുമായി ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി

WhatsApp Image 2022-07-24 at 6.23.20 PM

മനാമ: 2022- 2024 വര്‍ഷത്തേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെഎംസിസി ബഹ്റൈന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം റിവൈവ് 22 മനാമ കെഎംസിസി ഹാളില്‍ നടന്നു. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികളില്‍ ‘മംഗല്യ നിര-2024’ ആണ് ഏറ്റവും ശ്രദ്ധേയം. ജില്ലയിലെ നിര്‍ദ്ധന കുടുംബങ്ങളിലെ 3 യുവതികളുടെ വിവാഹത്തിന് ആവശ്യമായ മുഴുവന്‍ ചെലവും ജില്ലാ കമ്മിറ്റി വഹിക്കുന്ന പദ്ധതിയാണ് ഇത്.

ജില്ലാ വര്‍ക്കിങ് കമ്മിറ്റി അംഗം അബ്ദുല്‍ കരീം പെരിങ്ങോട്ട്കുറുശ്ശി ഖിറാ അത്തോടെ ആരംഭിച്ച പൊതുപരിപാടി സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ല കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ മരായമംഗലം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മുന്‍ ട്രഷറര്‍ എം. എ .സമദ് മുഖ്യ പ്രഭാഷണം നടത്തി.

‘രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് അധികാര സ്ഥാനങ്ങള്‍ക്ക് വേണ്ടി ആകരുത്. അങ്ങനെയായാല്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രസക്തിയുമുണ്ടാവില്ല. സ്ഥാനമാനങ്ങള്‍ ഒന്നുമില്ലാത്ത എത്രയോ നിസ്സ്വാര്‍ഥരുടെ കഠിനാധ്വാനം കൊണ്ടാണ് ലീഗ് അതിന്റെ പൂര്‍വ്വ കാലത്തെ രചനാത്മകമാക്കിയത് എന്നും മുഖ്യ പ്രഭാഷണത്തില്‍ സമദ് ചൂണ്ടിക്കാട്ടി .സംസ്ഥാന കെഎംസിസി ആക്റ്റിങ് പ്രസിഡണ്ട് ഗഫൂര്‍ കയ്പമംഗലം, സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ ,സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 2022-2024 കാലയളവില്‍ ജില്ലാ കമ്മറ്റി നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ ജില്ല ഓര്‍ഗനൈസിങ് സെക്രട്ടറി നൗഫല്‍ പടിഞ്ഞാറങ്ങാടി വിശദീകരിച്ചു. ജില്ലാ കെഎംസിസി മുന്‍ ട്രഷററും ബഹ്റൈനിലെ വ്യവസായിയുമായ ഷൈന്‍ ഗോള്‍ഡ് എംഡി, സി കെ അബ്ദുറഹിമാന്‍ വല്ലപ്പുഴയെയും, ജില്ലാ വര്‍ക്കിങ് കമ്മിറ്റി അംഗം അഷ്‌റഫ് മരുതൂരിനെയും ജില്ലാ കമ്മിറ്റിക്ക് വേണ്ടി എം എ സമദ് ആദരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന മാപ്പിളപ്പാട്ട് മത്സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു.

കെഎംസിസി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ട്രഷറര്‍ റസാഖ് മൂഴിക്കല്‍, ഓര്‍ഗനൈസിങ് സെക്രട്ടറി കെപി മുസ്തഫ, പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ നിസാമുദ്ധീന്‍ മാരായമംഗലം ഹാഷിക്ക് പത്തില്‍, യൂസഫ് മുണ്ടൂര്‍ അന്‍വര്‍ കുമ്പിടി, നൗഷാദ് പുതുനഗരം, സെക്രട്ടറിമാരായ അനസ് തച്ചനാട്ടുകര, ഫൈസല്‍ വടക്കഞ്ചേരി, യഹിയ വണ്ടുംതറ, ഷഫീഖ് വല്ലപ്പുഴ, കൂടാതെ മറ്റു സംസ്ഥാന ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍, ഒഐസിസി പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു. മാസില്‍ പട്ടാമ്പി അവതാരകനായ പൊതു യോഗത്തില്‍ ജില്ലാ വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ ബഷീര്‍ കെ എച്ച്, കെ. പി ബഷീര്‍, സാക്കിര്‍ പേഴുങ്കര, അന്‍സാര്‍ ചങ്ങലീരി, അനസ് മണ്ണാര്‍ക്കാട്, ഷാജഹാന്‍ പിപി കൂടല്ലൂര്‍, നിസാം വല്ലപ്പുഴ, കബീര്‍ നെയ്യൂര്‍, കൃഷ്ണമൂര്‍ത്തി, റാഷിദ് തൃത്താല, നാസിം കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ഇന്‍മാസ് ബാബു സ്വാഗതവും ട്രഷറര്‍ ഹാരിസ് വി വി തൃത്താല നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!