കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് മായി ചേർന്ന് “കരിയർ ഗൈഡൻസ് ക്ലാസ് ” സംഘടിപ്പിക്കുന്നു

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് മായി ചേർന്ന് “കരിയർ ഗൈഡൻസ് ക്ലാസ് ” സംഘടിപ്പിക്കുന്നു. 10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കും +2 കഴിഞ്ഞിരിക്കുന്ന വിദ്യാർത്ഥികൾക്കും തുടർ പഠനത്തിന് ഉതകുന്ന തരത്തിൽ വിവിധ കോഴ്സുകളെയും അവ പഠിപ്പിക്കുന്ന സ്ഥാപനങ്ങളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത് കിംഗ്ഡം യൂണിവേഴ്സിറ്റിയിലെ അസി.പ്രൊഫസർ ഡോ:ഹമീദ് ഉപ്പിനങ്ങാടി ആണ്, പ്രസ്തുത കരിയർ ഗൈഡൻസ് ക്ലാസിൽ പാരന്റിംഗ് സെഷനും,ചോദ്യോത്തരവേളയും ഉണ്ടായിരിക്കുന്നതാണ്. 25/04/19 വ്യാഴാഴ്ച വൈകീട്ട് മാഹൂസിലുള്ള ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടക്കുന്ന ക്ലാസ് തികച്ചും സൗജന്യമായിരിക്കും, രജിസ്ട്രേഷൻ ഓൺലൈൻ വഴി ചെയ്യാൻ പ്രത്യേകം ഓൺ ലൈൻ ലിങ്ക് ഏർപെടുത്തിയിട്ടുണ്ട്. പരിമിതമായ സീറ്റുകളിലേക്ക് മുൻഗണനാ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുക എന്ന് സെഗയ്യയിൽ ചേർന്ന കോഴിക്കോട് ജില്ല പ്രവാസി ഫോറം പ്രവർത്തകരുടെ യോഗം അറിയിച്ചു. വിശദ വിവരങ്ങൾക്ക് 37792345,39091901,39322860 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.