സ്കൂൾ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ബോധവത്കരണ പരിപാടി (ഗ്രീൻ ഡ്രൈവ്) സംഘടിപ്പിച്ചു

മനാമ: പരിസ്ഥിതി ബോധവത്കരണ സംരംഭത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളുടെ മ്യൂസിക്കൽ പരിപാടിയും റീസൈക്കിൾഡ് മെറ്റീരിയൽ പത്രങ്ങൾ, ഗാർബേജ് ബാഗുകൾ, കാൻഡി, ഫുഡ് റാപ്പറികൾ ഉപയോഗിച്ചുള്ള ഫാഷൻ ഷോയും നാടകവും ഇസ ടൗണിലെ എഡ്യൂക്കേഷൻ മിനിസ്ട്രി ഹാളിൽ നടന്നു. നോർത്തേൺ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ലാംയ അൽ ഫാദലയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. ഈ പദ്ധതിയിൽ നിന്ന് 3,500 വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കുകയും 52 സർക്കാർ, സ്വകാര്യ സ്കൂളുകളിലേക്ക് പദ്ധതി വികസിപ്പിക്കുമെന്നു അദ്ദേഹം പറഞ്ഞു.

ഈ സംരംഭത്തിന്റെ ഉദ്ദേശ്യം രാഷ്ട്രത്തിന്റെ ഭാവി തലമുറകളായ സ്കൂൾ വിദ്യാർഥികളിലൂടെ പരിസ്ഥിതി സംരക്ഷിക്കുകയും പുനരുൽപ്പാദിപ്പിക്കുന്നതിനുള്ള മൂല്യങ്ങൾ ഏകോപിപ്പിക്കുകയും ആണെന്ന് അൽ ഫാദല പറഞ്ഞു. ക്ലീനിങ് കമ്പനിയായ ഉർബാസെറും നോർത്തേൺ മുനിസിപ്പൽ കൗൺസിലും ചേർന്നാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ആളുകളുടെ പെരുമാറ്റം മാറ്റാൻ ഞങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുന്നുവെന്നു, മുതിർന്നവരുടെ മനസ്സുകൾ മാറുന്നത് സങ്കീർണ്ണമാണെന്നും അതുകൊണ്ട് ഞങ്ങളുടെ ലക്ഷ്യം കുട്ടികളും വിദ്യാർത്ഥികളും ആണെന്ന് ഉർബാസെർ ജനറൽ മാനേജർ ലൂയിസ് ഡി ലാ ക്യാമ്പ പറഞ്ഞു. റീസൈക്ലിംഗ്, ശുചിത്വം, അലങ്കാരവത്കരണം, ഉദ്യാനനിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

സാങ്കേതിക വിദ്യകളെ സംയോജിപ്പിച്ച് നവീകരണത്തിനായി വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെറുപ്പത്തിൽത്തന്നെ കുട്ടികൾ ഈ പ്രത്യയശാസ്ത്രങ്ങളുമായി വളരുകയാണെങ്കിൽ രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ സാധിക്കുമെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ചെയര്മാന് അഹമ്മദ് അൽ കോഹെജി അഭിപ്രായപ്പെട്ടു.