bahrainvartha-official-logo
Search
Close this search box.

സഹൃദയ നാടൻ പാട്ട് സംഘം ബഹ്‌റൈൻ ‘പി.കെ. കാളൻ സ്മാരക സഹൃദയ പുരസ്‌കാരം’ പി.വി. ലാവ്‌ലിന്

New Project - 2022-07-29T135604.760

മ​നാ​മ: നാ​ട​ൻ കാ​ല​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് മി​ക​വു​പു​ല​ർ​ത്തു​ന്ന​വ​ർ​ക്കാ​യി സ​ഹൃ​ദ​യ നാ​ട​ൻ​പാ​ട്ട് സം​ഘം ന​ൽ​കു​ന്ന പി.​കെ. കാ​ള​ൻ സ്മാ​ര​ക സ​ഹൃ​ദ​യ പു​ര​സ്‌​കാ​ര​ത്തി​ന്​ കേ​ര​ള ഫോ​ക് ലോ​ർ അ​ക്കാ​ദ​മി പ്രോ​ഗ്രാം ഓ​ഫി​സ​ർ പി.​വി. ലാ​വ്‌​ലി​നെ തി​ര​ഞ്ഞെ​ടു​ത്ത​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കോ​വി​ഡ് കാ​ല​ത്ത് വേ​ദി​ക​ൾ ഇ​ല്ലാ​തി​രു​ന്ന ക​ലാ​കാ​ര​ന്മാ​രെ ചേ​ർ​ത്തു​നി​ർ​ത്താ​ൻ കേ​ര​ള സ​ർ​ക്കാ​റും കേ​ര​ള ഫോ​ക്​​ലോ​ർ അ​ക്കാ​ദ​മി​യും ന​ട​പ്പാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ലാ​കാ​ര​ന്മാ​രി​ലെ​ത്തി​ക്കാ​നും ആ​ദി​വാ​സി ഊ​രു​ക​ളി​ലെ ക​ലാ​കാ​ര​ന്മാ​ർ​ക്ക് ഓ​ൺ​ലൈ​ൻ കാ​ലാ​വ​ത​ര​ണ​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നും ന​ട​ത്തി​യ സേ​വ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തെ പു​ര​സ്കാ​ര​ത്തി​ന്​ തി​ര​ഞ്ഞെ​ടു​ത്ത​ത്.

നി​ര​വ​ധി നാ​ട​ൻ​ക​ലാ​മേ​ള​ക​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള പി.​വി. ലാ​വ്‌​ലി​ൻ മി​ക​ച്ച സം​ഘാ​ട​ക​നു​മാ​ണ്. ക​ണ്ണൂ​ർ ത​ല​ശ്ശേ​രി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ആ​ദി​വാ​സി ക​ലാ​കാ​ര​ന്മാ​രെ​യ​ട​ക്കം മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കാ​ൻ ന​ട​ത്തു​ന്ന നി​സ്വാ​ർ​ഥ സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ്​ അ​വാ​ർ​ഡ്​ സ​മ്മാ​നി​ക്കു​ന്ന​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ത​ല​ശ്ശേ​രി കി​ൻ​ഫ്ര വ്യ​വ​സാ​യ പാ​ർ​ക്ക് മാ​നേ​ജ​ർ വി.​കെ. രൂ​പ​യാ​ണ്​ പി.​വി. ലാ​വ്‌​ലി​​ന്റെ ഭാ​ര്യ. മ​ക​ൾ: അ​ലീ​ന ആ​ർ. ലാ​വ്‌​ലി​ൻ.

സെ​പ്റ്റം​ബ​റി​ൽ ബ​ഹ്​​റൈ​നി​ൽ ന​ട​ക്കു​ന്ന നാ​ട​ൻ​ക​ലാ മേ​ള​യി​ൽ​വെ​ച്ച് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​​ന്റെ വി​ളം​ബ​ര​മാ​യി ഓ​ൺ​ലൈ​ൻ ത​ന​തു നാ​ട​ൻ​പാ​ട്ട് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും.

താ​ൽ​പ​ര്യ​മു​ള്ള ക​ലാ​കാ​ര​ന്മാ​രെ ക​ണ്ടെ​ത്തി പ​രി​ശീ​ല​നം ന​ൽ​കി വേ​ദി​യി​ലെ​ത്തി​ക്കു​ക​യാ​ണ് സ​ഹൃ​ദ​യ നാ​ട​ൻ​പാ​ട്ട് സം​ഘം ന​ട​ത്തു​ന്ന പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൊ​ന്ന്. 35ഒാ​ളം ക​ലാ​കാ​ര​ന്മാ​ർ സ​ഹൃ​ദ​യ​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​​ണ്ട്. അ​ന്യം നി​ന്നു​പോ​കു​ന്ന നാ​ട​ൻ​ക​ല​ക​ളെ​യും ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും പ്രോ​സാ​ഹി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ രാ​ജേ​ഷ് ആ​റ്റാ​ചേ​രി, മു​ര​ളീ​കൃ​ഷ്ണ​ൻ കോ​റോം, മ​നോ​ജ്‌ പി​ലി​ക്കോ​ട്, ര​ഖി​ൽ ബാ​ബു, ലി​നീ​ഷ് ക​നാ​യി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!