bahrainvartha-official-logo
Search
Close this search box.

മുഹമ്മദ് ഇവാന് ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ സ്നേഹസ്പർശം

WhatsApp Image 2022-07-28 at 11.28.36 PM

മനാമ: കോഴിക്കോട് പാലേരിയിലെ രണ്ടു വയസ്സു മാത്രം പ്രായമായ മുഹമ്മദ് ഇവാന്റെ ചികിത്സസഹായ ഫണ്ടിലേക്ക് ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാരിറ്റി കമ്മിറ്റി സമാഹരിച്ച ഫണ്ട് കൈമാറി. പ്രസിഡൻറ്​ കെ.സി. ഷമീമിൽ നിന്ന്​ ബഹ്​റൈനിലെ ചികിത്സസഹായ കമ്മിറ്റി വർക്കിങ്​ പ്രസിഡൻറ്​ എം.കെ. നൗഷാദ് തുക ഏറ്റുവാങ്ങി.

ഒ.ഐ.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ ദേശീയ കമ്മിറ്റി ഭാരവാഹികളായ രവി കണ്ണൂർ, ഗഫൂർ ഉണ്ണികുളം, ചന്ദ്രൻ വളയം, ജില്ല കമ്മിറ്റി ഭാരവാഹികളായ രവി പേരാമ്പ്ര, ഗിരീഷ് കാളിയത്ത്, സുമേഷ് അനേരി, അനിൽ കൊടുവള്ളി, നൗഷാദ് ചങ്ങരോത്ത് എന്നിവർ പങ്കെടുത്തു. കെ.പി. കുഞ്ഞമ്മത്, ബാലകൃഷ്ണൻ മുയിപ്പോത്ത്, ജോണി താമരശ്ശേരി, സാഹിർ പേരാമ്പ്ര, കാസിം, സുബിനാസ് എന്നിവർ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി സി.കെ. ബിജുബാൽ സ്വാഗതവും ജില്ല ട്രഷറർ പ്രദീപ് മേപ്പയൂർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!