മനാമ: മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ നഞ്ചിയമ്മ സെപ്റ്റംബർ 8 ന് ബഹ്റൈൻ കേരളീയ സമാജത്തിൽ എത്തും. തിരുവോണ ദിവസം വൈകിട്ട് നടക്കുന്ന സംഗീത പരിപാടിയിൽ നാഞ്ചിയമ്മയെ ബഹ്റൈൻ കേരളീയ സമാജം ആദരിക്കുമെന്ന് സമാജം പ്രസിഡൻ്റ് പി വി രാധാകൃഷ്ണപിള്ള , സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. തുടർന്ന് നടക്കുന്ന സംഗീത പരിപാടിയിൽ നാഞ്ചിയമ്മ ഗാനങ്ങൾ ആലപിക്കും. അയ്യപ്പനും കോശി എന്ന ചിത്രത്തിലെ നഞ്ചിയമ്മ തന്നെ ഇരുള ഭാഷയിൽ എഴുതിയ “കളക്കാത്തെ ചന്ദനമേലെ” എന്ന ഗാനം ആലപിച്ചാണ് അവർ പുരസ്കാരത്തിന് അർഹയായത് . അട്ടപ്പാടിയിലെ ആദിവാസി വിഭാഗമായ ഇരുളർ സമുദായത്തിൽ ജനിച്ച നഞ്ചിയമ്മ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ആസാദ് കലാസമിതിയിലെ നാടൻ പാട്ട് കലാകാരിയാണ്.