മനാമ: ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ കൊണ്ടാടപ്പെടുന്ന ആഘോഷങ്ങളിൽ ഒന്നാണ് കക്കിടക മാസത്തിലെ തിരുവോണ നാളിലെ ”പിള്ളേരോണം”
പേര് സൂചിപ്പിക്കുന്നത് പോലെ കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ ആഘോഷം പിള്ളേരോണത്തെക്കുറിച്ച് ഒരു പാട് ഐതീഹ്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പഞ്ഞമാസം എന്നറിയപ്പെടുന്ന കർക്കിടകത്തിൻ്റെ വറുതിയിലും ഓണം അത്രമേൽ പ്രിയപ്പെട്ടതാണ് എന്ന സന്ദേശമാണ് ഈ ആഘോഷം ലോകത്തിനു സമ്മാനിക്കുന്നത്.
കാലത്തിനൊപ്പം മാറിയെങ്കിലും ഓണക്കാലം മലയാളിക്ക് ഇന്നും ഗൃഹാതുരത്വമൂറുന്ന ഓര്‍മ്മകളും സന്തോഷവുമാണ് പകരുന്നത്. പ്രവാസഭൂമിയിലെ ഏറ്റവും വലിയ ഓണോഘോഷ പരിപാടിയായ ബഹ്റൈൻ കേരളീയ സമാജത്തിന്റെ ശ്രാവണം 2022 ന്റെ ഭാഗമായി ഇതാദ്യമായി ”പിള്ളേരോണ “ത്തിന് അരങ്ങൊരുങ്ങുന്നു.
ആഗസ്റ്റ് 11 വ്യാഴാഴ്ച വൈകുന്നേരം 7.30 മുതലാണ് ആഘോഷം. വിവിധങ്ങളായ നാടൻ കളികളും മത്സരങ്ങളുമായി നടത്തപ്പെടുന്ന ഈ ആഘോഷത്തിൽ 18 വയസ്സിനു താഴെ പ്രായമുള്ള പ്രവാസി മലയാളികളായ കുട്ടികൾക്ക് സമാജം http://bksbahrain.com/sravanam2022/pilleronam-registration.html ലിങ്കിൽ പേര് രെജിസ്റ്റർ ചെയ്ത് സൗജന്യമായി പങ്കെടുക്കാമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറിവർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പിള്ളൊരോണം കൺവീനർ രാജേഷ് ചേരാവള്ളിയുമായോ (35320667), എന്റർടൈന്റ്‌മെന്റ് സെക്രട്ടറി ശ്രീജിത്ത് ഫറോക്കുമായോ (39542099) ബന്ധപ്പെടാം.