കേരളീയ സമാജം-ബിഡികെ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

മനാമ: ബഹ്റൈന്‍ കേരളീയ സമാജം ചാരിറ്റി-നോര്‍ക്ക കമ്മിറ്റിയും ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്ററും സംയുക്തമായി നടത്തുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 12 വരെ നടക്കുമെന്ന് ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് എന്നിവര്‍ അറിയിച്ചു. കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് അധികൃതര്‍ സമാജം ബാബുരാജ് ഹാളില്‍ വന്ന് അന്നേ ദിവസം രക്തം സ്വീകരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം ചാരിറ്റി-നോര്‍ക്ക ജനറല്‍ കണ്‍വീനര്‍ കെ. ടി. സലിം (33750999) നോര്‍ക്ക ഹെല്‍പ്പ് ഡസ്‌ക്ക് കണ്‍വീനര്‍ രാജേഷ് ചേരാവള്ളി (35320667), ബിഡികെ പ്രസിഡണ്ട് ഗംഗന്‍ തൃക്കരിപ്പൂര്‍ (33015579) ജനറല്‍ സെക്രട്ടറി റോജി ജോണ്‍ (39125828) എന്നിവരുമായി ബന്ധപ്പെടാം.