bahrainvartha-official-logo
Search
Close this search box.

ജരീർ ബുക്സ്റ്റോർ 2020 അവസാനത്തോടെ ബഹ്‌റൈനിൽ പ്രവർത്തനമാരംഭിക്കും

jarir

മനാമ: റീജിണൽ ബുക്ക് സ്റ്റോറിന്റെ ശൃംഖല ജരീർ ബുക്സ്റ്റോർ 2020 അവസാനത്തോടെ ബഹ്‌റൈനിൽ പ്രവർത്തനമാരംഭിക്കും. ഏകദേശം 114,000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന പദ്ധതിക്ക് BD 4 മില്യൺ നിക്ഷേപമാണുള്ളത്. ഈ പദ്ധതിയിൽ കഫേകൾ, റസ്റ്റോറന്റുകൾ, വിനോദം, റീട്ടെയിൽ ഷോപ്പുകൾ, ഡ്രൈവ്-അപ്, ഡ്രൈവ്-അൾ ഔട്ട്ലെറ്റുകൾ, ടെറസ്റ്റഡ് കാഴ്ചകൾ, ഔട്ട്ഡോർ സീറ്റിംഗ് എന്നിവ ഉൾപ്പെടുന്നു.

ഈ പ്രദേശം രാജ്യത്തിലെ താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും പ്രധാന സഞ്ചാരകേന്ദ്രമായി മാറുകയും. ജാറീറിന്റെ മൊത്ത വിൽപന വളർച്ചയ്ക്ക് ഈ ഷോറൂം സഹായകമാകുമെന്നു അത് ഞങ്ങളുടെ ഷെയർഹോൾഡർമാരിൽ നല്ല കാര്യങ്ങൾ പ്രകടമാക്കുമെന്നു ജരീർ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നാസർ അൽ അജൽ പറഞ്ഞു.

പുതിയ ഷോറൂം പുസ്തകം ഇഷ്ടപ്പെടുന്നവർക്കും പുതിയ ടെക്നോളജിയെ സ്നേഹിക്കുന്നവർക്കും നല്ലൊരു അനുഭവം ആയിരിക്കും. അതിനുപുറമെ വൈവിധ്യമാർന്ന ഓഫീസ്, സ്കൂൾ വസ്തുക്കൾ, ഇംഗ്ലീഷ്, അറബിക് പുസ്തകങ്ങൾ, കല, കരകൌശലങ്ങൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, അവയുടെ ആക്സസറികൾ, വീഡിയോ ഗെയിമുകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിടുണ്ടെന്ന് ഇന്നലെ ബഹ്റിൻ ബേയിലെ അർക്യാപിറ്റ ബിൽഡിംഗിൽ നടന്ന പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അൽ അജൽ പറഞ്ഞു.

ബഹ്‌റൈൻ ഇക്കണോമിക് ടെവേലോപ്മെന്റ്റ് ബോർഡ്(EDB) ജരീറിനെ പിന്തുണയ്ക്കുകയും സൗദി അറേബ്യ, ബഹ്റൈൻ എന്നീ രാജ്യങ്ങളുടെ ദീർഘകാല ബന്ധത്തിന് ഈ പദ്ധതി സഹായകമാക്കുകയും ചെയ്യുന്നു. സൗദി അറേബ്യയിലെ പ്രമുഖ കമ്പനികളിലൊന്നായ ജരീർ ബഹ്റൈനിലെ ചില്ലറ വ്യാപാര രംഗത്തെ പുരോഗതി വർധിപ്പിക്കുകയും ഉപഭോക്തൃ ആവശ്യം വർധിപ്പിക്കുകയും ചെയ്യുമെന്ന് EDB ബിസിനസ് ഡെവലപ്മെന്റ് ടൂറിസം എഡ്യൂക്കേഷൻ ആൻഡ് ഹെൽത്ത്കെയർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹുസൈൻ റജബ് പറഞ്ഞു. ജിസിസിയിൽ ജറീർ മാര്ക്കറ്റിംഗ് കമ്പനിയുടെ 56 ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട്. സൗദി അറേബ്യയിൽ മൂന്നു ശാഖകളാണ് ഉള്ളത്. ഉപഭോക്തൃ ഇലക്ട്രോണിക്സ്, ബുക്ക്സ്, സ്റ്റേഷനറി എന്നിവയിൽ ജിസിസിയിലെ മുൻനിര വ്യാപാരികളാണ് ഇവർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!