ബിഡികെ ബഹ്‌റൈൻ സ്നേഹസംഗമം ഒക്ടോബർ 7 ന്; ബാബ ഖലീൽ, ഫാദർ ജിനു പള്ളിപ്പാട്ട്, അഷ്‌റഫ് താമരശ്ശേരി എന്നിവർ മുഖ്യാതിഥികളായെത്തും

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററിന്റെ വാർഷികാഘോഷമായ സ്നേഹസംഗമം ഒക്ടോബർ 7 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്നുമെന്ന് ബിഡികെ എക്സിക്യൂട്ടീവ് കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ബഹ്‌റൈനിലെ അനാഥരുടെ പിതാവ് എന്നറിയപ്പെടുന്ന ബാബ ഖലീൽ മുഖ്യാതിഥിയായി പങ്കെടുക്കും. ബിഡികെ ബഹ്‌റൈൻ രക്ഷാധികാരി ഡോ: പി. വി. ചെറിയാൻ, ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, സാമൂഹിക പ്രവർത്തകൻ എം. എച്ച്. സയ്ദ് അലി എന്നിവർ അദ്ദേഹത്തെ നേരിട്ട് സന്ദർശിച്ചു പങ്കെടുക്കുമെന്ന് ഉറപ്പാക്കിയതായും എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

നാട്ടിൽ നിന്നും പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഫാദർ ജിനു പള്ളിപ്പാട്ടും, പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവും യുഎഇ യിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ അഷ്‌റഫ് താമരശേരിയും സ്നേഹസംഗമത്തിൽ പങ്കെടുക്കുമെന്നും, അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും ഉണ്ടായിരിക്കുമെന്നും ഏവരെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.