പ്രവാസി വെൽഫെയർ ആർട്സ് ഡേ കലാമത്സരങ്ങൾ ആഗസ്ത് 19ന്

മനാമ: രാജ്യം വൈദേശികാധിപത്യത്തിൽ നിന്ന് സ്വതന്ത്രമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രവാസി വെൽഫെയർ ബഹ്റൈനിലെ പ്രവാസി സമൂഹത്തിനായി ആഗസ്ത് 19 ന് സംഘടിപ്പിക്കുന്ന പ്രവാസി ആർട്സ് ഡേ കലാമത്സരത്തിനായ് അൻസാർ തയ്യിൽ കോഡിനേറ്ററായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.

പ്രസംഗ മത്സരം, കവിതാലാപനം, ലളിതഗാനം, മാപ്പിളപ്പാട്ട്, ക്വിസ് എന്നിവയാണ് പ്രവാസി ആർട്സ് ഡേയിലെ മത്സര ഇനങ്ങൾ. വിവിധ വകുപ്പുകളുടെ കൺവീനർമാരായി അജ്മൽ ഷറഫുദീൻ – വിഭവ സമാഹരണം, സിറാജ് കിഴുപള്ളിക്കര – പ്രചാരണം, അലിഅശ്റഫ് – ടെക്നിക്കൽ, ഗഫൂർ  മൂക്കുതല – ജഡ്ജസ്, ജാഫർ പി – പ്രസംഗ മത്സരം, ഇജാസ് – കവിതാലാപനം, ബാസിം – മാപ്പിളപ്പാട്ട്, ഇർഷാദ് കോട്ടയം – ലളിത ഗാനം, ഹുദ മുഹമ്മദ് ഷരീഫ് – ക്വിസ് എന്നിവരെ ചുമതലപ്പെടുത്തി. പ്രവാസി വെൽഫെയർ ആസ്ഥാനത്തു നടന്ന പ്രവാസി ആർട്സ് ഡേ സംഘാടകസമിതി യോഗത്തിന് പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി എം മുഹമ്മദലി പ്രവാസി ആർട്സ് ഡേ വിശദീകരിച്ചു.

പ്രവാസി ആർട്സ് ഡേ രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ‪38027930 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

രജിസ്ട്രേഷൻ ലിങ്ക് : 
https://docs.google.com/forms/d/e/1FAIpQLScKA-3mvqOy_Asyp29tRCnKFTNRb-GHh9MinG7VBq2RLXC4HA/viewform?usp=pp_url