മനാമ: 76-ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വേൾഡ് പ്രവാസി മലയാളി അസ്സോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ നാലാമത് രക്തദാന ക്യാമ്പ് ഈ വരുന്ന വെള്ളിയാഴ്ച(12-08-2022) രാവിലെ 7 മണി മുതൽ 12 മണി വരെ മുഹറക്ക് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടത്തപ്പെടുന്നു. രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവരും വാഹന സൗകര്യം ആവശ്യമുള്ളവരും താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
അഭിലാഷ് അരവിന്ദ്- 39691451
അബ്ദുൽ സലാം- 39889086