മനാമ: മുഹറഖ് മലയാളി സമാജം മെമ്പേഴ്സ് നൈറ്റും കുടുംബ സംഗമവും നടത്തി, ഗാലലിയിൽ ഡാന ഗാർഡനിൽ വെച്ച് നടന്ന സംഗമം MMS രക്ഷധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷൻ ആയിരുന്നു, സ്ഥാപക പ്രസിഡന്റ് അനസ് റഹിം എം എം എസ് പ്രവർത്തനങ്ങളെ കുറിച്ചും അംഗങ്ങൾക്ക് നൽകുന്ന പുതിയ ആനുകൂല്യങ്ങളുടെ പ്രഖ്യാപനവും നടത്തി സംസാരിച്ചു.
മുൻ പ്രസിഡന്റ് അൻവർ നിലമ്പൂർ ആശംസകൾ നേർന്നു, സെക്രട്ടറി രജീഷ് പിസി സ്വാഗതവും ട്രഷറർ ബാബു എം കെ നന്ദി യും പറഞ്ഞു, എം എം എസ് സർഗ്ഗവേദി കലാകാരന്മാരുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.