മനാമ: മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്റർ ബ്ലഡ് ബാങ്കിന്റെ ക്ഷണം സ്വീകരിച്ചു ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ പ്രത്യേക രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
അവാലിയിലെ കാർഡിയാക് സെന്റർ ബ്ലഡ് ബാങ്ക് ഡോക്ടർ, നഴ്സുമാർ, രക്തദാനത്തിന് ബിഡികെ എത്തിച്ച ദാതാക്കൾ എന്നിവരോടൊപ്പം ബിഡികെ രക്ഷാധികാരി ഡോ: പി. വി. ചെറിയാൻ, ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രേഷ്മ ഗിരീഷ്, രാജേഷ് പന്മന, ശ്രീജ ശ്രീധർ, സാബു അഗസ്റ്റിൻ, ബിഡികെ അംഗം നിതിൻ എന്നിവർ പങ്കെടുത്തു.
ഇരുപത്തഞ്ചോളം പേര് രക്തദാനത്തിനെത്തിയ ക്യാമ്പിൽ ഗംഗൻ തൃക്കരിപ്പൂരിന്റെ 43 മത്തേയും ഗിരീഷ് കെ.വി യുടെ 23 മത്തേയും രക്തദാനമായിരുന്നു നടന്നത്.