ബഹ്റൈന്‍ ലാല്‍ കെയേഴ്സ് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍

മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സ് ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി സല്‍മാനിയയില്‍ യോഗം സംഘടിപ്പിച്ചു. കോഡിനേറ്റര്‍ ജഗത്കൃഷ്ണകംമാറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് എഫ്.എം. ഫൈസല്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.

എഴുപത്തഞ്ചാം സ്വാതന്ത്രൃ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഒരൊറ്റ ദിവസം മാത്രം എന്നതിലുപരി ദിവസങ്ങളോളം സ്വാതന്ത്ര്യ ദിനത്തെ ആഘോഷിക്കാനുള്ള സന്ദര്‍ഭമുണ്ടായത് ഇന്ത്യക്ക് പുറത്ത് കഴിയുന്ന ഓരോ ഇന്ത്യക്കാരനും ആനന്ദമുളവാക്കുന്ന കാര്യമാണെന്നും നാനാത്വത്തില്‍ ഏകത്വവും കണ്ണിലെ കൃഷ്ണമണിപോലെ നാം കാത്തുസൂക്ഷിക്കുന്ന മതേതരത്തവുമാണ് ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ സ്ഥാനം എക്കാലവും ഏറ്റവും മഹത്തരമാക്കുന്നതെന്നും സന്ദേശത്തില്‍ എഫ്.എം.ഫൈസല്‍ പറഞ്ഞു. വിഷണു,അനു കമല്‍ എന്നിവര്‍ ആശംസകളറിയിച്ചു. സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും ചാരിറ്റി വിഭാഗം കണ്‍വീനര്‍ തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു .