പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിന ഓൺലൈൻ ക്വിസ്

മനാമ: രാജ്യം വൈദേശിക ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ വാർഷികാഘോഷ വേളയിൽ ഇന്ത്യ മഹാരാജ്യത്തെക്കുറിച്ചുള്ള അറിവും പ്രചോദനവും വർദ്ധിപ്പിക്കാൻ ബഹറൈനിലെ പ്രവാസി സമൂഹത്തിനായി പ്രവാസി വെൽഫെയർ, ബഹറൈൻ സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 11 മണിക്കും രാത്രി 8:30 നും ഓൺലൈൻ ക്വിസ് സംഘടിപ്പിക്കുന്നു.

ബഹ്റൈനിലുള്ള പ്രവാസികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ഒരാൾ ഏതെങ്കിലും ഒരു മത്സരത്തിൽ മത്രമാണ് പങ്കെടുക്കേണ്ടത് എന്ന് പ്രവാസി വെൽഫെയർ സ്വാതന്ത്ര്യ ദിന ക്വിസ് കോഡിനേറ്റർ ഹുദാ മുഹമ്മദ് ശരീഫ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 38027930 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

രാവിലെ 11.00 ന് ഉള്ള ലിങ്ക്

https://docs.google.com/forms/d/e/1FAIpQLSc03Mq_WVdBwpowfS5JkSqZFZdukqHTsP0Zq5qQ1OaCyRE6Cw/viewform?usp=sf_link

രാത്രി 8.30 ന് ഉള്ള ലിങ്ക്

https://docs.google.com/forms/d/e/1FAIpQLSdnOcOB6fJmbtohaYdgBY5TLoEh7Ip_mMgMsnbPaVNdm1o44g/viewform?usp=sf_link