മനാമ: ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം 2022 ഓഗസ്റ്റ് 13 ശനിയാഴ്ച പ്രസ്ഥാന യോഗത്തിൽ വച്ച് ഭാരതത്തിൻറെ 75 -മത് സ്വാതന്ത്ര്യ ദിനാഘോഷം “India @ 75 Independence Day Celebration സ്നേഹ സാഹോദര്യ ജ്വാല” സംഘടിപ്പിച്ചു. പ്രസ്ഥാനം പ്രസിഡൻറ് ബഹുമാനപെട്ട പോൾ മാത്യു അച്ചൻ അധ്യക്ഷത വഹിച്ചു. പ്രസ്ഥാനം വൈസ് പ്രസിഡൻറ് ബഹുമാനപെട്ട സുനിൽ കുര്യൻ ബേബി അച്ചൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പ്രസ്ഥാനം ലേ-വൈസ് പ്രസിഡൻറ് ശ്രീ ക്രിസ്റ്റി പി വർഗ്ഗീസ് സ്നേഹ സാഹോദര്യ ജ്വാല പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും എല്ലാവരും അത് ഏറ്റുചൊല്ലുകയും ചെയ്തു. . പ്രസ്ഥാനം പ്രസിഡൻറ് രാഷ്ട്രത്തിനും പരിശുദ്ധ സഭക്കും വേണ്ടി പ്രത്യേകം പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും, സ്വാതന്ത്ര്യ ദിന ആശംസകൾ നേരുകയും ചെയ്തു. പ്രസ്ഥാനം സെക്രട്ടറി ശ്രീ അജി ചാക്കോ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. പ്രസ്ഥാനം എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകി. നിരവധി പ്രസ്ഥാന അംഗങ്ങൾ ആഘോഷത്തിൽ പങ്കാളികളായി.