ഐ വൈ സി സി സ്വാതന്ത്ര്യ ദിന സ്മൃതി സംഗമം നടത്തി

മനാമ: IYCC മുഹറഖ് ഏരിയ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന സ്മൃതി സംഗമം സംഘടിപ്പിച്ചു, നാനാത്വത്തിൽ ഏകത്വവും വൈവിദ്യവും നിറഞ്ഞ ഇന്ത്യയെ വൈവിദ്ധ്യങ്ങൾ തകർത്തു എല്ലാം ഏകീകരിക്കാനുള്ള ശ്രമം രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്നതാണ്,ഭരണഘടനാ ശില്പികളായ രാഷ്ട്ര നേതാക്കൾ വിഭാവന ചെയ്ത ഭാരതീയ സംസ്കാരം തന്നെ നിലനിർത്തി മുന്നോട്ട് പോകുന്നതാണ് രാജ്യത്തിനു നല്ലത് എന്ന് വിവിധ പ്രസംഗികർ അഭിപ്രായപെട്ടു,

അതിനു കോൺഗ്രസ്സ് രാജ്യ ഭരണത്തിലേക്ക് തിരികെ വന്നാലെ സാധിക്കു എന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് കെഎംസിസി വൈസ് പ്രസിഡന്റ് ഷംസുദീൻ വെള്ളിക്കുളങ്ങര അഭിപ്രായപെട്ടു, മുഹറഖ് കെഎംസിസി ഹാളിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് ഗംഗൻ മലയിൽ അധ്യക്ഷൻ ആയിരുന്നു,വനിതാ വിംഗ് അംഗം ശ്രീമതി മുബീന മൻഷീർ ദേശാഭക്തി ഗാനം ആലപിച്ചു,

യൂത്ത് കോൺഗ്രസ്സ് ദേശീയ കമ്മറ്റി പ്രവാസികൾക്കായി രൂപീകരിച്ച ഐ വൈ സി ഇന്റർനാഷനലിന്റെ ബഹ്‌റൈൻ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ട മുൻ ഐ വൈ സി സി പ്രസിഡന്റ് അനസ് റഹീമിനെ സെക്രട്ടറി ബെൻസി ഗനിയൂട് ഷാൾ അണിയിച്ചു, പുതിയതായി കടന്ന് വന്ന വനിതാ പ്രവർത്തകർ അടക്കമുള്ളവർക്ക് ചടങ്ങിൽ സ്വീകരണം നൽകി,ബെൻസി ഗനിയൂട്,അനസ് റഹിം,കെഎംസിസി ഏരിയ പ്രസിഡന്റ് അഷ്‌റഫ്‌, കരീം മാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, പ്രമോദ് വില്ല്യാപ്പള്ളി സ്വാഗതവും രജീഷ് പിസി നന്ദിയും പറഞ്ഞു, ഷിഹാബ് കറുകപുത്തൂർ, ബാബു M k, ഷാജഹാൻ, അൻഷാദ്,മുജീബ്,ബാഹിറ അനസ്, ഷൈനി മുജീബ്, ചന്ദ്രൻ,നിയാസ് എന്നിവർ നേതൃത്വം നൽകി