മനാമ: അണ്ണൈ തമിഴ് മൺറത്തിൻറെ ആഭിമുഖ്യത്തിൽ അസ്കറിലെ ലേബർ ക്യാമ്പിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. തൊഴിലാളികൾക്ക് പഴങ്ങളും ഉച്ചഭക്ഷണവും നൽകി. പ്രസിഡന്‍റ് ജി.കെ സെന്തിൽ ആത്മഹത്യാ പ്രവണതക്കെതിരായ ബോധവത്കരണ സന്ദേശം നൽകി. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് ജനറൽ സെക്രട്ടറി താമര കണ്ണൻ സംസാരിച്ചു. പരിപാടി സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ അണ്ണൈ തമിഴ് മൺറം സോഷ്യൽ വെൽഫെയർ സെക്രട്ടറി അരുൺ രാമലിംഗം, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ ആദരിച്ചു.