മനാമ: ഡോക്ടർ ശസ്ത്രക്രിയ മാറ്റിവച്ചതിനെത്തുടർന്ന് മൂന്ന് വർഷം കോമയിൽ കിടന്ന രോഗി മരണപ്പെട്ടതായി പരാതി. തൈറോയ്ഡ് ഗ്രന്ഥിക്ക് ശസ്ത്രക്രിയ നടത്താനാണ് 57 കാരിയായ രോഗിയെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ (SMC) പ്രവേശിപ്പിച്ചത്. ഫെബ്രുവരി 5, 2015 ന് ആദ്യ ശസ്ത്രക്രിയ നടത്തുകയും അത് വിജയകരമാകുകയും ചെയ്തു പക്ഷെ കഴുത്ത് വീർക്കുകയും രക്തം കട്ട പിടിക്കുകയും ചെയ്തതിനെത്തുടർന്ന് അതേ രാത്രി തന്നെ അടുത്ത ശസ്ത്രക്രിയ നടത്തേണ്ടതായി വന്നു. രണ്ടാമത്തെ നടപടിക്രമത്തിന് ഉത്തരവാദിയായ ഡോക്ടർ വൈകിയതിനെത്തുടർന്ന് രോഗിയുടെ തലയ്ക്ക് തകരാർ സംഭവിച്ചതായി നാഷണൽ ഹെൽത്ത് റഗുലേറ്ററി അഥോറിറ്റി (NHRA) നടത്തിയ അന്വേഷണത്തിൽ പറയുന്നു.
മുറിവുകൾ തുറക്കുന്നതിനും രക്തം കട്ട നീക്കം ചെയ്യുന്നതിനും വേണ്ടിയുള്ള ശരിയായ നടപടിക്രമങ്ങൾ ആശുപത്രിയിലെ മെഡിക്കൽ സംഘം ആദ്യം നടത്തിയതായി അന്വേഷണ സമിതി (എൻഎച്ച്ആർഎ) റിപ്പോർട്ട് ചെയ്തു. രക്തസ്രാവത്തിന്റെ കാരണം കാണാനായി രോഗിയെ ഓപ്പറേഷൻ മുറിയിലേക്ക് കൊണ്ടുപോയി. എന്നിരുന്നാലും, ഡോക്ടർ തന്റെ ജോലി ശരിയായി നടത്തിയില്ലെന്നു, ശസ്ത്രക്രിയ അടുത്ത ദിവസം രാവിലെ വരെ മാറ്റിവെക്കുകയും ഇത് രോഗിയുടെ ആരോഗ്യം മോശമാവുകയും തലച്ചോറിന് തകരാറുകൾ ഉണ്ടാക്കുകയും ചെയ്തുവെന്ന് സാക്ഷികൾ മൊഴി നൽകി.
അന്വേഷണത്തിന്റെ ഫലങ്ങൾ ഇപ്പോൾ ലോവർ ക്രിമിനൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. രോഗിയുടെ കുടുംബത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ആരോഗ്യ മന്ത്രാലയത്തിനെതിരെയും ശസ്ത്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന മൂന്നു ഡോക്ടർമാർക്കെതിരെയും പരാതി നൽകി. ഫാത്തിമ അൽ അസ്ഫൂർ സ്ത്രീയുടെ കുടുംബത്തിന് വേണ്ടി ആഗസ്റ്റ് 2017 ൽ കേസ് ഏറ്റെടുക്കുകയും ഹൈ സിവിൽ കോർട്ടിൽ അവർ നഷ്ടപരിഹാര അവകാശവാദം ഫയൽ ചെയ്യുകയും ചെയ്തു. തുടക്കത്തിൽ നഷ്ടപരിഹാരമായി BD70,000 ആവശ്യപ്പെട്ടു. എന്നാൽ, രോഗിയുടെ മരണശേഷം കുടുംബം ഏപ്രിൽ മാസത്തിൽ BD100,000 അധികം ഡിമാൻഡ് വരെ ഉയർത്തി. ഡോക്ടർമാർ നടത്തിയ രണ്ടാമത്തെ നടപടിക്രമത്തിൽ രോഗിയുടെ മസ്തിഷ്കത്തിൽ ഓക്സിജൻ ഇല്ലാതിരുന്നതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നു അൽ അൻഫൂർ വാദിച്ചു.