മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ “ഹൂ ആം ഐ 22” എന്ന തീമിൽ ഒരു മാസകലമായി നടത്തപ്പെട്ട സമ്മർ ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെ ന്യൂഇന്ത്യൻ സ്കൂളിൽ ചെയർമാൻ ഡാൻ ടി. ഉദ്ഘാടനം ചെയ്തു. ഗ്രാൻഡ് ഫിനാലെയിൽ കത്തീഡ്രൽ വികാരി റവ. ഫാദര്‍ പോൾ മാത്യൂ അധ്യക്ഷത വഹിച്ചു. കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ പ്രേക്ഷകമനസ്സിൽ കുളിർമയുടെയും സന്തോഷത്തിൻ്റെയും നവ്യാനുഭുതിയായി മാറി, സമ്മർ ഫീസ്റ്റയുടെ ഡയറക്റ്റർ അയിപ്രവർത്തിച്ച റവ.ഡീക്കൻ ജെറിൻ പി ജോണിന് ഉപഹാരം നൽകുകയും ചെയ്തു.
സഹ വികാരി റവ. ഫാദര്‍ സുനിൽ കുര്യൻ ബേബി, ട്രസ്റ്റി സാമുവേൽ പൗലോസ്, ആക്ടിംഗ് സെക്രട്ടറി ജോയൽ സാം ബാബു എന്നിവർ ആശംസകൾ നേർന്നു, സൂപ്പർവൈസർ ശ്രീമതി റയ്ച്ചൽ മാത്യു ഒരു മാസം നീണ്ടുനിന്ന ക്യാമ്പിൻ്റെ റിപ്പോർട്ട് അവരിപ്പിച്ചു കോഡിനേറ്റർ സന്തോഷ് മാത്യൂ സ്വാഗതവും, ബോണി മുളപ്പാംപള്ളിൽ നന്ദിയും അറിയിച്ചു. കുട്ടികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കട്ടുകളും നൽകുകയും ചെയ്തു.