മനാമ: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയായതിന്റെ സന്തോഷഭാഗമായി മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ മുഹറഖ് പാർക്കിൽ ആഘോഷം സംഘടിപ്പിച്ചു. നിരവധിപേർ പങ്കെടുത്ത പരിപാടിയിൽ മധുര വിതരണവും ഉണ്ടായിരുന്നു. സെക്രട്ടറി രജീഷ് പിസി സ്വാഗതം ആശംസിച്ചു.
സ്ഥാപക പ്രസിഡന്റ് അനസ് റഹിം, ഉപദേശക സമിതി അംഗം അൻവർ നിലമ്പൂർ എന്നിവർ ആശംസകൾ നേർന്നു. തങ്കച്ചൻ നന്ദി പറഞ്ഞു. ബാഹിറ അനസ്, ബാബു എം കെ, മുജീബ് പൊന്നാനി, പ്രമോദ് വടകര, ബിജിൻ ബിജിലേഷ്,അബ്ദുൽ റഹുമാൻ, ഷംഷാദ് എന്നിവർ നേതൃത്വം നൽകി.